2022 BMW X4 ഇന്ത്യയിൽ, വില 70.50 ലക്ഷം രൂപ മുതൽ

12th Sat March 2022
449
Saifuddin Ahamed

എണ്ണത്തിൽ പരിമിതമായ ഒരു എക്സ്ക്ലൂസീവ് ബ്ലാക്ക് ഷാഡോ പതിപ്പിലാണ് ബിഎംഡബ്ല്യു ഇന്ത്യ പുതിയ X4 വാഗ്ദാനം ചെയ്യുന്നത്.


2022 BMW X4 ഇന്ത്യയിൽ അവതരിപ്പിച്ചു, xDrive30i പെട്രോൾ പതിപ്പിന് 70.50 ലക്ഷം രൂപയും. xDrive30d ഡീസൽ പതിപ്പിന് 72.50 ലക്ഷം രൂപയുമാണ് വില (എല്ലാ വിലകളും എക്സ്-ഷോറൂം). സ്പോർട്സ് ആക്ടിവിറ്റി കൂപ്പെ (എസ്എസി) വിഭാഗത്തിൽ പെടുന്ന മോഡൽ ഇന്ത്യയിൽ തന്നെ  പ്രാദേശികമായി അസംബിൾ ചെയ്തതാണ്.

എണ്ണത്തിൽ പരിമിതമായ ഒരു എക്സ്ക്ലൂസീവ് ബ്ലാക്ക് ഷാഡോ പതിപ്പിലാണ് ബിഎംഡബ്ല്യു ഇന്ത്യ പുതിയ X4 വാഗ്ദാനം ചെയ്യുന്നത്. ബ്ലാക്ക് സഫയർ, എം ബ്രൂക്ലിൻ ഗ്രേ മെറ്റാലിക് പെയിന്റ് വർക്കുകൾ ഇതിൽ ലഭ്യമാണ്. ഇന്റീരിയറിന് ‘ബ്ലാക്ക്’ അലങ്കാര സ്റ്റിച്ചിംഗോടുകൂടിയ ലെതർ വെർണാസ്‌ക അപ്‌ഹോൾസ്റ്ററി, പേൾ ക്രോമിൽ ഹൈലൈറ്റ് ട്രിം ഫിനിഷറോട് കൂടിയ എം ഇന്റീരിയറാണ് നൽകിയിരിക്കുന്നത്.

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത കാറിന്റെ മുൻ പ്രൊഫൈലിൽ പുനർരൂപകൽപ്പന ചെയ്ത ഗ്രില്ലും പുതിയ ഹെഡ്‌ലൈറ്റുകളും 10 എംഎം മെലിഞ്ഞതും പരന്നതുമായ പുതുക്കിയ ഫ്രണ്ട് ഏപ്രണും ഉണ്ട്. 20 ഇഞ്ച് എം അലോയ് വീലുകളും ചുവന്ന കാലിപ്പറുകളോട് കൂടിയ എം സ്‌പോർട്ട് ബ്രേക്കുകളുമായാണ് എസ്‌യുവി കൂപ്പെ വരുന്നത്. അഗ്ഗ്രെസ്സിവ് രൂപത്തിനായി പിൻഭാഗത്തിന് നേരിയ പരിഷ്‌കാരങ്ങളും നൽകിയിട്ടുണ്ട്.

2022 BMW X4 ബ്ലാക്ക് ഷാഡോ പതിപ്പ് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. സ്‌പോർട്‌സ് സീറ്റുകൾ, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, വെൽക്കം ലൈറ്റ് കാർപെറ്റ്, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്സപ് ഡിസ്പ്ലേ, 3D നാവിഗേഷൻ, ഗെസ്ച്ചർ കണ്ട്രോൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 16 സ്പീക്കറുകളുള്ള ഹർമാൻ കാർഡൺ സൗണ്ട് സിസ്റ്റം എന്നിവയാണ് ഇന്റീരിയർ ഹൈലൈറ്റുകൾ.

സുരക്ഷാ സാങ്കേതികവിദ്യയിൽ ആറ് എയർബാഗുകൾ, അറ്റന്റീവ്നസ് അസിസ്റ്റൻസ്, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ (ഡിഎസ്‌സി), കോർണറിംഗ് ബ്രേക്ക് കൺട്രോൾ (സിബിസി), ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, സൈഡ്-ഇംപാക്റ്റ് പ്രൊട്ടക്ഷൻ, ഇലക്ട്രോണിക് വെഹിക്കിൾ ഇമോബിലൈസർ, ക്രാഷ് സെൻസർ, ഐഎസ്ഒഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടിംഗ് തുടങ്ങിയവ ഉൾപ്പെടുന്നു.

X4 പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. xDrive30i-യുടെ 2.0 ലിറ്റർ 4-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ 252 എച്ച്പിയും 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് 6.6 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും.

xDrive30d-യുടെ 3.0 ലിറ്റർ 6-സിലിണ്ടർ ഡീസൽ എഞ്ചിൻ 265 എച്ച്പിയും 620 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് 5.8 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും. രണ്ട് എഞ്ചിനുകളും 8 സ്പീഡ് ഓട്ടോ ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ECOPRO, COMFORT, SPORT/ SPORT+ എന്നിങ്ങനെ ഒന്നിലധികം ഡ്രൈവ് മോഡുകൾ നൽകിയിട്ടുണ്ട്. ഓട്ടോമാറ്റിക് ഡിഫറൻഷ്യൽ ബ്രേക്കുകൾ (എഡിബി-എക്സ്)', എക്സ്റ്റൻഡഡ് 'ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ (ഡിടിസി)', ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവയും നൽകിയിട്ടുണ്ട്.


RELATED STORIES