യമഹ R15, FZ25, Ray ZR മോഡലുകളുടെ മോട്ടോ ജിപി മോൺസ്റ്റർ പതിപ്പ് വിപണിയിൽ.

02nd Fri August 2019
723
Saifuddin Ahamed

R15, FZ25, Ray ZR മോഡലുകളുടെമോട്ടോ ജിപി മോൺസ്റ്റർ പതിപ്പുമായി യമഹ.

R15, FZ25 , Ray ZR മോഡലുകളുടെ ജിപി മോൺസ്റ്റർ പതിപ്പ് യമഹ ഇന്ത്യയിൽ അവതരിപ്പിച്ചു. R15 മോട്ടോ ജിപി മോൺസ്റ്റർ പതിപ്പിന് 142,780/- രൂപയും FZ25 ന് 136,680/- രൂപയും Ray ZR ന്  59,028/- രൂപയുമാണ് ഡൽഹി എക്സ്-ഷോറൂം വില. 'ദി കോൾ ഓഫ് ബ്ലൂ 2.0' എന്ന ക്യാമ്പയ്‌നിന്റെ ഭാഗമായിട്ടാണ് പുതിയ പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ഫെയറിംഗ്, ടാങ്ക്, സൈഡ് പാനലുകൾ എന്നിവയിൽ യമഹ YZR-M1 പ്രചോദനം ഉൾകൊണ്ട ബ്രാൻഡിംഗ് നൽകിയിട്ടുണ്ട്. കൂടാതെ മോൺസ്റ്റർ എനർജി യമഹ മോട്ടോ ജിപി ലിവറി, പ്രീമിയം ഗോൾഡ് യമഹ മോട്ടോർ ട്യൂണിംഗ് ഫോർക്ക് ലോഗോ, യമഹ റേസിംഗ് സ്പീഡ് ബ്ലോക്ക് ലോഗോ, ബ്രാൻഡ് സ്ലോഗൻ ലോഗോ എന്നിവയാണ് മോൺസ്റ്റർ മോട്ടോ ജിപി പതിപ്പിലെ മറ്റു ഫീച്ചറുകൾ. ഇവ കൂടാതെ മോൺസ്റ്റർ മോട്ടോ ജിപി പതിപ്പിനൊപ്പം റേസിംഗ് ബ്രാൻഡ് പതിപ്പിച്ച ടി-ഷർട്ടും കമ്പനി ഉപഭോക്താക്കൾക്കായി നൽകുന്നുണ്ട്.

പുതിയ പതിപ്പിൽ കോസ്മെറ്റിക് അപ്‌ഡേറ്റുകൾ‌ക്ക് പുറമെ മറ്റ് മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടില്ല. YZF-R15 ൽ  155 സിസി വിവിഎ എഞ്ചിൻ പരമാവധി 19.3 പിഎസ് പവറും 14.7 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു, ഇത് 6 സ്പീഡ് ഗിയർബോക്‌സുമായി ബന്ധിപ്പിച്ചിട്ടുണ്ട്. FZ25 ലെ  249 സിസി എഞ്ചിൻ പരമാവധി 20.9 പിഎസ് പവറും 20 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു, 5 സ്പീഡാണ് ഗിയർബോക്‌സ്. Ray ZR ലെ 113 സിസി എഞ്ചിനാകട്ടെ 7.2 പിഎസ് പവറും 8.1 എൻഎം ടോർക്കും ഉത്പാതിപ്പിക്കും.


RELATED STORIES