സിഎൻജി എൻജിനോട് കൂടിയ 'അൾട്ടോ 800' അവതരിപ്പിച്ച് മാരുതി.
മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ മോഡലായ 'അൾട്ടോ 800'ന്റെ സിഎൻജി വേരിയന്റുകൾ പുറത്തിറക്കി. LXi ട്രിമിന് 4.10 ലക്ഷവും രൂപയും LXi (ഒ) ട്രിമിന് 4.14 ലക്ഷം രൂപയുമാണ് ഡൽഹി എക്സ്-ഷോറൂം വില. മാരുതി സുസുക്കി ഏതാനും മാസങ്ങൾക്ക് മുമ്പ് ബിഎസ്-6 എഞ്ചിനോടുകൂടിയ ആൾട്ടോ 800 പുറത്തിറക്കിയിരുന്നു.
ഡ്രൈവർ എയർ-ബാഗ്, എബിഎസ്, ഇബിഡി, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലെർട് സിസ്റ്റം എന്നീ സുരക്ഷാ ഫീച്ചറുകൾ നേരത്തേ തന്നേ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിരുന്നു.
പെട്രോൾ വേരിയന്റിനെ അപേക്ഷിച്ച് 'അൾട്ടോ'യുടെ സിഎൻജി വാരിയന്റുകൾക് 60,000 രൂപയോളമാണ് വിലവർദ്ധനവ്. അൾട്ടോ 800 സിഎൻജിയിലെ 796 സിസി എൻജിൻ 41 ബിഎച്ച്പി കരുത്തും 60 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്നു, 5-സ്പീഡ് മാനുവൽ ഗിയർബോക്സിൽ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. 24.7 കിലോമീറ്ററാണ് മാരുതി അവകാശപ്പെടുന്ന മൈലേജ്.
പുതുതലമുറ അൾട്ടോ മോഡലുകളെ നിർത്തിക്കാൻ കമ്പനി ഒരുങ്ങുന്നതായി നേരത്തേ റിപ്പോർട്ടുകയുണ്ടായിരുന്നു. 2020 ഓടെ പുതിയ തലമുറ അൾട്ടോ മോഡലുകൾ വിപണിയിൽ വിപണിയിലെത്തിയേക്കും, നിലവിലെ 0.8 ലിറ്റർ, 1.0 ലിറ്റർ എഞ്ചിൻ ഓപ്ഷനുകളിൽ ചെറിയതോതിലുള്ള മാറ്റങ്ങൾ പ്രധീക്ഷിക്കാം.