XM+, XT, XZ, XZ+ എന്നീ ഗ്രേഡുകളിൽ പുതിയ ഡിസിഎ ഓപ്‌ഷൻ ലഭ്യമാണ്
ടാറ്റ മോട്ടോഴ്‌സ് ആൾട്രോസ് പെട്രോൾ ഓട്ടോ വേരിയന്റുകൾ ലോഞ്ച് ചെയ്തു, 8.10 ലക്ഷം രൂപ മുതലാണ് വില (എക്സ്-ഷോറൂം). ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്കായി ‘ഡിസിഎ’ എന്ന് പേരിട്ടിരിക്കുന്ന ആൾട്രോസ് ഓട്ടോമാറ്റികിന്റെ ബുക്കിംഗ് ഈ മാസം ആദ്യം ആരംഭിച്ചിരുന്നു, 21,000/- രൂപയാണ് ടോക്കൺ തുകയായി നിശ്ചയിച്ചിരിക്കുന്നത്.
പ്രീമിയം ഹാച്ച്ബാക്കിന്റെ ഡിസിഎ ഓപ്ഷൻ XM+, XT, XZ, XZ+ എന്നീ ഗ്രേഡുകളിൽ ലഭ്യമാണ്, പുതിയ ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായി യോജിപ്പിച്ചിരിക്കുന്നു, 86 PS ഉം 113 Nm ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനിൽ ഷിഫ്റ്റ്-ബൈ-വയർ ടെക്നോളജി, ഓട്ടോ പാർക്ക് ലോക്ക് ഫീച്ചർ, വെറ്റ് ക്ലച്ച്, ആക്റ്റീവ് കൂളിംഗ് ടെക്നോളജി, മെഷീൻ ലേണിംഗ് എന്നിവയാണ് പുതിയ ഡിസിഎ ഗിയർബോക്സിന്റെ സവിശേഷതകൾ.
പുതിയ ഗിയർബോക്സ് ഓപ്ഷന് പുറമേ അൾട്രോസിന്റെ മറ്റു ഫീച്ചറുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. പ്ലാനറ്ററി ഗിയർ സംവിധാനമുള്ള ലോകത്തിലെ ആദ്യത്തെ ട്രാൻസ്മിഷനാണ് തങ്ങളുടെ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നാണ് ടാറ്റ അവകാശപ്പെടുന്നത്. ഗിയർബോക്‌സുമായി ബന്ധപ്പെട്ട് 45 പേറ്റന്റുകൾ കമ്പനി നേടിയിട്ടുണ്ട്, യൂണിറ്റിന്റെ ഗിയർ ഷിഫ്റ്റ് സമയം 250 മില്ലിസെക്കൻഡ് ആണെന്നും പറയുന്നു.
പ്രീമിയം ഹാച്ച്ബാക്കിന്റെ മാനുവൽ പതിപ്പുകളിൽ നിലവിലുള്ള നിറങ്ങൾക്ക് പുറമേ പുതിയ ഓപ്പറ ബ്ലൂ എന്നൊരു നിറം കൂടി ടാറ്റ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഡിസിഎ ഗിയര്ബോക്സ് ഓപ്ഷൻ ആൾട്രോസ് ബ്രാൻഡിന്റെ ഡാർക്ക് എഡിഷൻ ശ്രേണിയുടെ കൂടി ഭാഗമാകും.
XM+ DCA : 8,09,900/- രൂപ
XT DCA: 8,59,900/- രൂപ
XT ഡാർക്ക് DCA: 9,05,900/- രൂപ
XZ DCA: 9,09,900/- രൂപ
XZ(O) DCA: 9,21,900/- രൂപ
XZ+ DCA: 9,59,900/- രൂപ
XZ+ ഡാർക്ക് DCA 9,89,900/- രൂപ
(എല്ലാ വിലകളും എക്സ്-ഷോറൂം ന്യൂ ഡൽഹി അടിസ്ഥാനത്തിലാണ്)