മാരുതി സുസുക്കി ബി‌എസ്-6 സ്വിഫ്റ്റ് പുറത്തിറക്കി.

16th Sun June 2019
431
Saifuddin Ahamed

ബിഎസ്-6 എൻജിനോടൊപ്പം കൂടുതൽ സുരക്ഷിതനായി മാരുതി സ്വിഫ്റ്റ്.

മാരുതി സുസുക്കി ബി‌എസ് -6 കംപ്ലയിന്റ് സ്വിഫ്റ്റ് ഇന്ത്യയിൽ പുറത്തിറക്കി. 5.14 ലക്ഷം രൂപ മുതൽ 8.89 ലക്ഷം രൂപ വരെയാണ് ഡൽഹി എക്സ്-ഷോറൂം വില. 
ബിഎസ്-4 മോഡലിനേക്കാൾ 15,000 രൂപയോളം കൂടുതലാണിത്. മാരുതിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് സ്വിഫ്റ്റ്. 2005 ലാണ് ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത്. 2018 ൽ മാരുതി സുസുക്കി മൂന്നാം തലമുറ സ്വിഫ്റ്റ് ഇന്ത്യയിൽ കൊണ്ടുവന്നു.

മാരുതി സുസുക്കി 'സ്വിഫ്റ്റ്' പെട്രോൾ എൻജിൻ മാത്രമാണ് ബിഎസ്-6 നിലവാരത്തിലേക് ഉയർത്തിയിരിക്കുന്നത്, 1.3 ലിറ്റർ ഡീസലിന് എൻജിനിൽ മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടില്ല. 2020 ഏപ്രിലിന്ന് മുമ്പായി ഡീസൽ എൻജിനുകളുടെയും ഉത്പാദനം നിർത്തലാകുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. 

നിലവിൽ 'സ്വിഫ്റ്റ്'ലേതിന് സമാനമായ  1.3 ലിറ്റർ ഡീസൽ എഞ്ചിനാണ് മാരുതിയുടെ എല്ലാ വാഹനങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. പുതിയ 1.5-ലിറ്റർ എഞ്ചിനിനെ സിയാസ് ഉൾപ്പടെയുള്ള മോഡലുകളിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഈ എഞ്ചിനിനെ ബിഎസ്-6 നിലവാരത്തിലേക്  ഉയർത്തുന്നതിനെ കുറിച്ച് കമ്പനി ഇതുവരെ വ്യകതമാക്കിയിട്ടില്ല, വിപണിയിലെ സാഹചര്യം കണക്കിലെടുത്ത് ഈ കാര്യം കമ്പനി പിന്നീട് പരിഗണിക്കും.

ഡ്യുവൽ ഫ്രണ്ട് എയർബാഗ്, എബിഎസ്, ഇബിഡി, ഡ്രൈവർ സൈഡ് സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നീ ഫീച്ചറുകൾ സ്റ്റാൻഡേർഡായി തന്നെ നൽകിയിരുന്നു.  ഇവക്ക് പുറമേ പുതിയ അപ്‌ഡേറ്റിൽ, കോ-ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലേർട്ട് സിസ്റ്റം, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. 

നിലവിലെ 1.2 ലിറ്റർ, 4-സിലിണ്ടർ ബിഎസ്-6  പെട്രോൾ എഞ്ചിൻ 6000 ആർ‌പി‌എമ്മിൽ 83 പിഎസ് കരുത്തും 4200 ആർ‌പി‌എമ്മിൽ 113 എൻ‌എം ടോർക്കും ഉത്പാതിപ്പിക്കും. ഇത് 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ 5 സ്പീഡ് എ‌എം‌ടി ട്രാൻസ്മിഷനുകളിൽ സ്വിഫ്റ്റ്  ലഭ്യമാണ്. 

2019 മാരുതി സുസുക്കി സ്വിഫ്റ്റ് വിലകൾ
* സ്വിഫ്റ്റ് LXi - 5.14 ലക്ഷം രൂപ .
* സ്വിഫ്റ്റ് VXi - Rs. 6.14 ലക്ഷം
* സ്വിഫ്റ്റ് VXi AGS - Rs. 6.61 ലക്ഷം
*സ്വിഫ്റ്റ് ZXi - രൂപ. 6.73 ലക്ഷം
* സ്വിഫ്റ്റ് ZXi AGS - Rs. 7.20 ലക്ഷം
* സ്വിഫ്റ്റ് ZXi + - Rs. 7.97 ലക്ഷം
* സ്വിഫ്റ്റ്  VDi - Rs. 7.03 ലക്ഷം
* സ്വിഫ്റ്റ് VDi AGS - Rs. 7.50 ലക്ഷം
* സ്വിഫ്റ്റ് ZDi - Rs. 7.53 ലക്ഷം
* സ്വിഫ്റ്റ് ZDi AGS - Rs. 8.09 ലക്ഷം
* സ്വിഫ്റ്റ് ZDi + - രൂപ. 8.43 ലക്ഷം
* സ്വിഫ്റ്റ് ZDi + AGS - Rs. 8.83 ലക്ഷം
( എക്സ്-ഷോറൂം ഡൽഹി )


RELATED STORIES