2019 മാരുതി ഇഗ്നിസ് വിപണിയിൽ, 4.83 ലക്ഷം രൂപ മുതൽ

28th Thu February 2019
198
Saifuddin Ahamed

മുൻ-മോഡലുകളെ അപേക്ഷിച്ച എല്ലാ വകഭേകങ്ങളിലും കൂടുതൽ സുരക്ഷയോടെയാണ് പുതിയ ഇഗ്നിസിന്റെ വരവ്.

2019 മാരുതി ഇഗ്നിസ് വിപണിയിൽ, 4.83 ലക്ഷം രൂപ മുതൽ 7.22 ലക്ഷം രൂപ വരെയാണ് കൊച്ചിയിലെ എക്സ്-ഷോറൂം വില. പുതുതായി കൊണ്ടുവന്ന റൂഫ് റെയിൽ ഒഴിച്ചു നിർത്തിയാൽ എക്സ്റ്റീരിയർ , ഇന്റീരിയറുകളിൽ മറ്റുമാറ്റങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ല.

മുൻ-മോഡലുകളെ അപേക്ഷിച്ച കൂടുതൽ സുരക്ഷയോടെയാണ് പുതിയ ഇഗ്നിസിന്റെ വരവ്.  സ്പീഡ് അലേർട്ട്, സീറ്റ്-ബെൽറ്റർമൈൻഡർ, റിവേഴ്‌സ് പാർക്കിങ് സെൻസറുകൾ, എബിഎസ്  ഇബിഡി, ഡ്യൂവൽ എയർ-ബാഗുകൾ സുരക്ഷാ സംവിധാനങ്ങൾ എല്ലാ വാരിയന്റിലും സ്റ്റാൻഡേർഡായി തന്നെ നൽകിയിട്ടുണ്ട്.

മെക്കാനിക്കൽ ഫീച്ചറുകളിലും യാതൊരു മാറ്റവും വരുത്തിയിട്ടില്ല, മുൻ-മോഡളിലേതിന് സമാനമായ 1.2 ലിറ്റർ പെട്രോൾ എൻജിൻ പരമാവധി 83 എച്പി കരുത്തും 113 എൻഎം ടോർക്കും ഉത്പാതിപ്പിക്കും . 5-സ്പീഡ് മാന്വൽ ഗിയര്ബോക്സിനൊപ്പം 5-സ്പീഡ് എഎംടി ഓപ്ഷണലായും ലഭ്യമാണ്, എന്നാൽ ഡീസൽ എൻജിനിൽ ഇഗ്നിസ് ലഭ്യമല്ല വിൽപന മോശമായതിനെ തുടർന്ന് കഴിഞ്ഞ വര്ഷം ഡീസൽ മോഡലിനെ കമ്പനി വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു.


RELATED STORIES