ഡ്യൂവൽ ടോൺ നിറങ്ങളിൽ കൂടുതൽ സുന്ദരനായി ടാറ്റ ഹാരിയർ.

03rd Wed July 2019
558
Saifuddin Ahamed

ഡ്യൂവൽ ടോൺ നിറങ്ങളിൽ ടാറ്റ ഹാരിയർ വിപണിയിൽ.

ഈ വർഷം ജനുവരിയിലാണ് ടാറ്റ തങ്ങളുടെ പുത്തൻ എസ്യുവിയായ 'ഹാരിയർ'നെ പുറത്തിറക്കിയത്. പുറത്തിറങ്ങിയത് മുതൽ മോശമല്ലാത്ത വില്പനയാണ് 'ഹാരിയർ' കാഴ്ച്ചവെക്കുന്നത്. എന്നാലിപ്പോൾ 'ഹാരിയർ' വില്പനയിൽ 10,000 യൂണിറ്റുകൾ പിന്നിട്ടിരിക്കുകയാണ്. ഈനേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായി പുതിയ ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളും കമ്പനി പുറത്തിറക്കി.

ടോപ്പ്-എൻഡ് XZ വേരിയന്റിൽ കാലിസ്റ്റോ കോപ്പർ, ഓർക്കസ് വൈറ്റ് എന്നീ രണ്ട് നിറങ്ങളിൽ ഡ്യുവൽ ടോൺ ഓപ്ഷനുകൾ ലഭ്യമാണ്. ബ്ലാക്ക് കോൺട്രാസ്റ്റ് മേൽഭാഗം 'ഹാരിയർ'ന്  ആകർഷണം വർദ്ധിപ്പിക്കുന്നു. ഹാരിയർ ശ്രേണി വില 12.99 ലക്ഷത്തിൽ ആരംഭിക്കുന്നു, ഡ്യുവൽ ടോൺ ഓപ്ഷനുകൾക്ക് 16.76 ലക്ഷം രൂപയാണ് വില (എക്സ്-ഷോറൂം ഡൽഹി).

ലാൻഡ് റോവറിന്റെ ഡി 8 പ്ലാറ്റ്‌ഫോമിൽ അടിസ്ഥാനപ്പെടുത്തിയ ഒമേഗാആർക്കിലാണ് ഹാരിയർ നിർമ്മിച്ചിരിക്കുന്നത്. കമ്പനിയുടെ ഇംപാക്ട് ഡിസൈൻ 2.0 ഡിസൈൻ ശൈലിയെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ മോഡൽകൂടിയാണ് ഹാരിയർ. പുതിയ കളർ ഓപ്ഷനുകൾക്ക് പുറമെ വാഹനത്തിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നാൽ 'ഹാരിയർ'ന്റെ ഓട്ടോമാറ്റിക്  പതിപ്പിന് പുറമേ ഒരു  7-സീറ്റർ പതിപ്പിനെയും കമ്പനി ഈ വർഷം അവസാനം വിപണിയിലെത്തിക്കിച്ചേക്കും.


RELATED STORIES