ബുക്കിങ്ങിൽ 50,000 പിന്നിട്ട് കിയ കാരൻസ്

13th Sun March 2022
515
Saifuddin Ahamed

ഈ വർഷം ജനുവരി 14-നാണ് കിയ കാരൻസിനായുള്ള ബുക്കിംഗ് ആരംഭിച്ചത്

2022 ജനുവരി 14-നാണ് കിയ കാരൻസിനായുള്ള ബുക്കിംഗ് ആരംഭിച്ചത്, എന്നാൽ രണ്ട് മാസം കൊണ്ട് തന്നെ 50,000 ബുക്കിങ്ങുകൾ നേടിയിരിക്കുകയാണ് പുതിയ എംപിവി. ബുക്കിങ്ങുകളിൽ വർദ്ധനവ് സംഭവിച്ചതോടുകൂടെ കാരൻസിനായുള്ള കാത്തിരിപ്പ് കാലയളവും നീണ്ടുതുടങ്ങിയിട്ടുണ്ട്. ചില വകഭേകങ്ങൾക്ക് 5 മാസത്തോളമാണ് ബുക്ക് ചെയ്ത് കാത്തിരിക്കേണ്ടി വരുന്നത്.

സെൽറ്റോസ്, കാർണിവൽ, സോനറ്റ് എന്നീ  മോഡലുകൾക്ക് ശേഷം കിയ മോട്ടോർസ് ഇന്ത്യയിലെത്തിച്ച നാലാമത്തെ മോഡലാണ് കാരൻസ്, കിയയുടെ വ്യത്യസ്തമായ ഡിസൈൻ ശൈലി, വൈവിധ്യമാർന്ന എൻജിനുകൾ, ആധുനികമായിട്ടുള ഫീച്ചറുകൾ, ഇന്റീരിയർ സ്പേസ് എന്നിവ കൊണ്ട് കാരൻസ് ഏറെ ശ്രദ്ധ നേടിയിരുന്നു. 

നിലവിൽ കിയ കാരൻസിന്റെ അടിസ്ഥാന വേരിയന്റിന് 8.99 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്, ടോപ്-എൻഡ് വേരിയന്റിന് 16.99 ലക്ഷം രൂപ (എക്സ്-ഷോറൂം) വരെയാണ് വില, 25,000 രൂപയാണ് കിയ കാരൻസിനായുള്ള ബുക്കിംഗ് തുക. ഡീസൽ എൻജിൻ വേരിയന്റുകൾക്കാണ് ആവശ്യക്കാരേറെയും, പ്രധാന എതിരാളിയായ മാരുതി സുസുക്കി എർട്ടിഗയ്ക്ക് ഡീസൽ എൻജിൻ ഓപ്ഷൻ ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണം.

1.5-ലിറ്റർ പെട്രോൾ, 1.5-ലിറ്റർ ടർബോ ഡീസൽ, 1.4-ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ മൂന്ന് എൻജിൻ ഓപ്ഷനുകളിൽ കിയ കാരൻസ് ലഭ്യമാണ്. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫീച്ചറുകൾ നൽകുന്ന മോഡലുകളിലൊന്നാണ് കിയ കാരൻസ്. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, കിയയുടെ UVO കണക്റ്റഡ് കാർ ടെക്, ആംബിയന്റ് ലൈറ്റിംഗ്, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, കൂൾഡ് ഗ്ലോവ് ബോക്സ്, ഇലക്ട്രിക് സൺറൂഫ്, മുൻവശത്ത് വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജർ, റൂഫ് മൗണ്ടഡ് എസി, കൂൾഡ് കപ്പ് ഹോൾഡറുകൾ, എയർ പ്യൂരിഫയർ, ഫുൾ-ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ തുടങ്ങിയവയാണ് കിയ കാരൻസിന്റെ പ്രധാന ഫീച്ചറുകൾ.

6-എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ (VSC),  ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ABS, EBD, ISOFIX മൗണ്ട്സ്, ഹിൽ-ഹോൾഡ് അസ്സിസ്റ്റൻസ്, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ തുടങ്ങിയ മുൻനിര സുരക്ഷാ ഫീച്ചറുകളും കിയ കാരൻസിൽ സജ്ജീകരിച്ചിരിക്കുന്നു.

 


RELATED STORIES