ഹോണ്ട സിബി യൂണികോൺ എബിഎസ് വേരിയന്റ് വിപണിയിൽ, വില 82,527 രൂപ.

27th Wed February 2019
749
Saifuddin Ahamed

2019 ഏപ്രിലിൽ 125സിസിക്ക് മുകളിലുള്ള ബൈക്കുകളിൽ എബിഎസ് നിര്ബന്ധമാകുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഈ നീക്കം.

സിബി യൂണികോൺ എബിഎസ് വേരിയന്ടുമായി  ഹോണ്ട, 82,527 രൂപയാണ് കൊച്ചിയിലെ എക്സ്-ഷോറൂം വില, ശ്രേണിയിലെ മറ്റു ബൈക്കുകൾക് സമാനമായ സിംഗിൾ-ചാനൽ ഏബിഎസാണ് ഇടംപിടിച്ചിരിക്കുന്നത് നോൺ-എബിഎസ് വേരിയന്റിനെ അപേക്ഷിച്ച് 6500 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2019 ഏപ്രിലിൽ 125സിസിക്ക് മുകളിലുള്ള ബൈക്കുകളിൽ എബിഎസ് നിര്ബന്ധമാകുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഈ നീക്കം.

പെര്ള് ഇഗ്നിയോസ് ബ്ലാക്ക്, ജെനി മെറ്റാലിക് ഗ്രേ, ബ്ലാക്ക് എന്നീ നിറങ്ങളിൽ ബൈക്ക് ലഭ്യമാണ്, ഹോണ്ടയുടെ ശ്രേണിയിൽ മികച്ച വില്പനയുള്ള മോഡലാണ് യൂണികോൺ. 2015 ൽ കമ്പനി മോഡലിനെ വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു , പുതു-തലമുറ യൂണികോൺ 160 അവതരിപ്പിതായിരുന്നു ഇതിന് കാരണം, എന്നാൽ യൂണികോൺ 150 യുടെ വിപണിയിലെ താല്പര്യം കണക്കിലെടുത്ത് 2016ൽ വീണ്ടും അവതരിപ്പിക്കുകയായിരുന്നു.

എബിഎസ് ഉൾപ്പെടുത്തിയതിന് പുറമെ ട്യൂബ്ലെസ് വീലുകളും യൂണികോർണിൽ ഇടംപിടിച്ചിട്ടുണ്ട് , ഇവ കൂടാതെ മറ്റുമാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടില്ല. 149.2സിസി, സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ് എൻജിൻ പരമാവധി 12.73 എച്ച്കരുത്തും 12.൮ എൻഎം ടോർക്കും ഉത്പാതിപ്പിക്കും, 5-സ്പീഡ് ആണ് ഗിയര്ബോക്സ്. ബജാജ് പൾസർ 150, ടിവിഎസ് അപ്പാച്ചെ 160, ഹീറോ അച്ചീവർ എന്നീ മോഡലുകളാണ് യൂണികോർണിന്റെ പ്രധാന എതിരാളികൾ.


RELATED STORIES