ഹോണ്ട അമേസ് ഏസ് എഡിഷൻ വിപണിയിൽ, 7.89 ലക്ഷം രൂപ മുതൽ.

19th Wed June 2019
260
Saifuddin Ahamed

ഹോണ്ട അമേസ് വില്പനയിൽ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ടത്തിന്റെ ഭാഗമായിട്ടാണ് പുതിയ 'ഏസ് എഡിഷൻ'നെ വിപണിയിലെത്തിച്ചത്.

ഹോണ്ട അമേസ് വില്പനയിൽ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ടു. രണ്ടാം തലമുറ അമേസ് 2018 മെയ് മാസത്തിൽ പുറത്തിറങ്ങിയതിന് ശേഷം 13 മാസങ്ങൾ കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. വില്പന ഒരു ലക്ഷം പിന്നിട്ടതിന്റെ ഭാഗമായി ജനപ്രിയ കോംപാക്റ്റ് സെഡാന്റെ പ്രത്യേക പതിപ്പായ ഏയ്സ് എഡിഷൻ മോഡലിനെ വിപണിയിലെത്തിച്ചിട്ടുണ്ട്, 7.89 ലക്ഷം രൂപ മുതൽ 9.72 ലക്ഷം രൂപവരെയാണ് 'ഏയ്സ് എഡിഷൻ'ന്റെ ഡൽഹി എക്സ്-ഷോറൂം വില.

ഡീസൽ, പെട്രോൾ എൻജിനുകളിൽ ഏയ്സ് എഡിഷൻ ലഭ്യമാണ്. ടോപ്-എൻഡ് VX ട്രിമ്മിനെയാണ് ഏയ്സ് എഡിഷൻ അടിസ്ഥാനമാക്കിയിരിക്കുന്നത്. റേഡിയന്റ് റെഡ്, ലൂണാർ സിൽവർ, വൈറ്റ് ഓർക്കിഡ് പേൾ എന്നീ നിറങ്ങളിൽ അമേസ് ലഭ്യമാണ്. കറുപ്പ് നിറത്തിലുള്ള അലോയ് വീലുകൾ, കറുപ്പ് നിറത്തിലുള്ള റിയർ സ്പോയിലർ, ഏയ്സ് എഡിഷൻ ബ്രാണ്ടിങ്ങോട് കൂടിയ സീറ്റ് കവറുകൾ, മുൻ-നിരയിലെ റൂം-ലാംപ്, കറുപ്പ് നിറത്തിലുള്ള ഡോർ വൈസർ, ഡോറിന്റെ അറ്റത്തുള്ള ഗാർണിഷ് ഫിനിഷ്, ഏയ്സ് എഡിഷൻ എംബ്ലം എന്നിങ്ങനെയാണ് ഏയ്സ് എഡിഷനിലെ പുതിയ മാറ്റങ്ങൾ. 

കോസ്മെറ്റിക് മാറ്റങ്ങൾക് പുറമേ മറ്റു മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 1.2-ലിറ്റർ ഐ-വിടെക് പെട്രോൾ എഞ്ചിനൊപ്പം 1.5-ലിറ്റർ ഐ-ഡിടെക് ഡീസൽ പഴയപടി തുടരും, രണ്ട് എഞ്ചിനുകളിൽ മാനുവൽ ട്രാൻസ്മിഷനൊപ്പം സിവിടി ഓപ്ഷനുകളിൽ ലഭ്യമാണ്. 3 വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടിയിൽ 'ഹോണ്ട അമേസ്'ൽ ലഭ്യമാണ്.

ഹോണ്ട അമേസ് ഏയ്സ് എഡിഷൻ വിലകൾ
* പെട്രോൾ മാനുവൽ - 7,89,200/- രൂപ 
* പെട്രോൾ സിവിടി - 8,72,200/- രൂപ 
* ഡിസൈൻ മാനുവൽ - 8,99,200/- രൂപ
* ഡിസൈൻ സിവിടി - 9,72,200/- രൂപ 
   (ഡൽഹി എക്സ്ഷോറൂം).


RELATED STORIES