ഈ വർഷം ഫെബ്രവരിയിലാണ് ഹീറോ എക്സ്ട്രീം 160R നെ പ്രദർശ്ശിപ്പിച്ചത്.
ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഹീറോ തങ്ങളുടെ പുതിയ മോഡലായ എക്സ്ട്രീം 160R നെ പുറത്തിറക്കി 99,950/- രൂപ മുതലാണ് വില (എക്സ്-ഷോറൂം, ഡെൽഹി). 2019 ഐക്‌മാ മോട്ടോർഷോയിൽ പ്രദർശ്ശിപ്പിച്ച എക്സ്ട്രീം 1.R കൺസെപ്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ മോഡലിന്റെ രൂപകൽപന. എക്സ്ട്രീം 160R എന്ന പേരിൽ പ്രൊഡക്ഷൻ പതിപ്പിനെ ഈ വർഷം ഫെബ്രവരിയിലാണ് ഹീറോ പ്രദർശ്ശിപ്പിച്ചത്.
പേൾ സിൽവർ വൈറ്റ്, വൈബ്രന്റ് ബ്ലൂ, സ്പോർട്സ് റെഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ പുതിയ ഹീറോ എക്സ്ട്രീം 160R ലഭ്യമായിട്ടുള്ളത്. മുൻവശത്ത് ഫുൾ എൽഈഡി ഹെഡ്‍ലാംപ്, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ്തുടങ്ങിയവയാണ് എക്സ്ട്രീം 160R ന്റെ പ്രധാന ഫീച്ചറുകൾ.
പുതിയ 160സിസി, സിംഗിൾ സിലിൻഡർ, എയർ കൂൾഡ് എൻജിൻ, ഫ്യൂൽ ഇൻജെക്ടഡ് ബിഎസ് VI എഞ്ചിൻ 8,500 ആർപിഎമ്മിൽ 15 ബിഎച്ച്പി കരുത്തും 6,500 ആർപിഎമ്മിൽ 14 എൻഎം ടോർക്കും ഉത്പാതിപ്പിക്കും, 5 സ്പീഡാണ് ഗിയർബോക്സ്. എക്സ്ട്രീം 160R 4.7 സെക്കൻഡുകൾ കൊണ്ട് പൂജ്യത്തിൽ നിന്നും 60 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുമെന്നാണ് ഹീറോ അവകാശപ്പെടുന്നത്.
മുന്നിൽ 276 എംഎം പെറ്റൽ ഡിസ്‌ക്കും പിന്നിൽ 220 എംഎം പെറ്റൽ ഡിസ്കുമാണ് ബ്രേക്കിങ് നിയന്ത്രിക്കുന്നത്, ഇത് കൂടാതെ പിന്നിൽ 130 എംഎം ഡ്രം ബ്രേക്ക് വേരിയന്റും ലഭ്യമാണ്. മുന്നിൽ 37 എംഎം ടെലിസ്കോപിക് സസ്പെന്ഷനും പിന്നിൽ 7 സ്റ്റെപ്പ് അഡ്ജസ്റ്റബിൾ മോണോഷോക്കുമാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. 139.5 കിലോ ഭാരമുള്ള ബക്കിന്റെ ഫ്യൂൽ ടാങ്ക് കപ്പാസിറ്റി 12 ലിറ്ററാണ്.
ടിവിഎസ് അപ്പാച്ചെ 160 4V, യമഹ FZ V3, സുസുക്കി ജിക്സർ തുടങ്ങിയ മോഡലുകളാവും ഹീറോ എക്സ്ട്രീം 160R ന്റെ പ്രധാന എതിരാളികൾ.
ഹീറോ എക്സ്ട്രീം 160R ന്റെ വിലകൾ
* സിംഗിൾ ഡിസ്ക് വേരിയന്റ് - 99,950/- രൂപ.
* ഡബിൾ ഡിസ്ക് വേരിയന്റ് - 1,03,500/- രൂപ.
(എല്ലാ വിലകളും എക്സ്-ഷോറൂം ഡെൽഹി അടിസ്ഥാനത്തിലാണ്).