ടി.വി.എസ് 'ജൂപിറ്റർ ഗ്രാൻഡെ' പിൻവാങ്ങി, കൂടുതൽ ഫീച്ചറുകളുമായി ZX വേരിയന്റ്.

09th Sun June 2019
251
Saifuddin Ahamed

ടി.വി.എസ് 'ജൂപിറ്റർ ഗ്രാൻഡെ' പതിപ്പിനെ കമ്പനി വിപണിയിൽ നിന്ന് പിൻവലിച്ചു.

2018 ഒക്ടോബറിലാണ് ജൂപിറ്ററിന്റെ ഗ്രാൻഡെ പതിപ്പിനെ വിപണിയിലെത്തിച്ചത്, 'ജൂപിറ്റർ'ന്റെ മറ്റുമോഡലുകളെ അപേക്ഷിച്ച കൂടുതൽ ഫീച്ചറുകളുമായിരുന്നു 'ഗ്രാൻഡെ' പതിപ്പിന്റെ വരവ്. LED ഹെഡ്ലാമ്പ്, പാർട്ട് ഡിജിറ്റൽ ഇൻസ്ട്രുമെൻറ് കൺസോൾ, ക്രോം ഫിനിഷിങ്ങോടുകൂടിയ റിയർ-വ്യൂ മിററുകൾ, ഡയമണ്ട് കട്ട് അലോയ് വീലുകൾ, ക്രോസ് സ്റ്റിച്ചിങ്ങോട് കൂടിയ സീറ്റ് കവർ, അഡ്ജസ്റ്റ് ചെയ്യാവുന്ന റിയർ സസ്പെൻഷൻ എന്നിവയായിരുന്നു പുതിയ ഫീച്ചറുകൾ.

'ജൂപിറ്റർ ഗ്രാൻഡെ' പതിപ്പിനെ പിൻവലിച്ചെങ്കിലും LED ഹെഡ്ലാമ്പ്, പാർട്ട് ഡിജിറ്റൽ ഇൻസ്ട്രുമെൻറ് കൺസോൾ, ക്രോം ഫിനിഷിങ്ങോടുകൂടിയ റിയർ-വ്യൂ മിററുകൾ, അഡ്ജസ്റ്റ് ചെയ്യാവുന്ന റിയർ സസ്പെൻഷൻ എന്നീ ഫീച്ചറുകളെ 'ജൂപിറ്റർ ZX' പതിപ്പിൽ നിലനിർത്തിയിട്ടുണ്ടെങ്കിലും, ഡയമണ്ട് കട്ട് അലോയ് വീലുകൾ, ക്രോസ് സ്റ്റിച്ചിങ്ങോട് കൂടിയ സീറ്റ് കവർ, എന്നിവ 'ZX ' പതിപ്പിൽ ലഭ്യമാക്കിയിട്ടില്ല. 

മറ്റു മോഡലുകളേതിന് സമാനമായ 109.7 സിസി, 4 സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, ഒഎച്ച്സി എഞ്ചിൻ തന്നെയാണ്  'ജൂപിറ്റർ ZX'ലും കരുത്തേകുന്നത്, ഈ എൻജിൻ 7500 ആർപിഎമ്മിൽ 8 ബിഎച്ച്പി കരുത്തും   5500 ആർപിഎമ്മിൽ 8.4 എൻഎംടോർക്കും ഉത്പാദിപ്പിക്കും. കൂടാതെ എസ്ബിടി അഥവാ സിങ്ക് ബ്രേക്കിങ് ടെക്നോളജിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹോണ്ട ആക്ടിവ 5 ജി, ഹീറോ മെയ്സ്റ്റ് എഡ്ജ് തുടങ്ങിയ മോഡലുകളാവും 'ജൂപിറ്റർ ZX'ന്റെ പ്രധാന എതിരാളികൾ. ബിഎസ്-6 എൻജിനോട് കൂടിയ പുതിയ മോഡലിനെ കമ്പനി 2020 ഓടെ പുറത്തിറക്കും.

ടിവിഎസ് ജൂപിറ്റർ ZX വിലകൾ
-ടിവിഎസ് ജൂപിറ്റർ ZX എസ്ബിടി 56093/- രൂപ.
-ടിവിഎസ് ജൂപിറ്റർ ZX ഡിസ്ക് എസ്ബിടി 58645/- രൂപ.
-ടിവിഎസ് ജൂപിറ്റർ ZX ക്ലാസിക് എഡിഷൻ എസ്ബിടി 59635/- രൂപ.
 (എക്സ്-ഷോറൂം ഡൽഹി).


RELATED STORIES