മാരുതി സുസുക്കി സെലേറിയോ എസ് സിഎൻജി ബിഎസ് 6 വിപണിയിൽ, വില 5.37 ലക്ഷം മുതൽ.
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ മോഡലുകളിലൊന്നായ സെലേറിയോ എസിന്റെ സിഎൻജി ബിഎസ് 6 പതിപ്പ് പുറത്തിറക്കി, 5.37 രൂപയാണ് എക്സ്-ഷോറൂം വില. ഫാക്ടറി ഫിറ്റഡ് ആയിട്ടുള്ള സിഎൻജി കിറ്റ് 3 വാണിജ്യ വിഭാഗത്തിനായി എച്ച് 2 ടൂർ, സ്വകാര്യ ഉപഭോക്താക്കൾക്കായി VXi, VXi(O) എന്നീ വേരിയറ്റുകളിൽ ലഭ്യമാണ്.
998 സിസി, 3-സിലിൾ, കെ-സീരീസ് പെട്രോൾ എഞ്ചിനാണ് മാരുതി സെലെരിയോ എസ് സിഎൻജിക്ക് കരുത്ത് പകരുന്നത്. സിഎൻജി പതിപ്പിൽ ഈ എൻജിൻ 58 ബിഎച്ച്പി കരുത്തും 78 എൻഎം ടോർക്കും ഉത്പാതിപ്പിക്കും, പെട്രോൾ പതിപ്പിൽ ഇത് 67 ബിഎച്ച്പിയും 90 എൻഎമ്മുമാണ്. ഈ എഞ്ചിൻ 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് മാരുതി ഒരു ഡീസൽ വേരിയന്റും പുറത്തിറക്കിയിരുന്നു, കമ്പനി തന്നെ സ്വന്തമായി വികസിപ്പിച്ച 2 സിലിണ്ടർ ഡീസൽ എഞ്ചിനോടുകൂടി അവതരിപ്പിച്ച ഡീസൽ പതിപ്പ് പെട്രോൾ വേരിയന്റുകളിൽ നിന്നാണ് കൂടുതൽ വിൽപ്പന നടക്കുന്നത് എന്നതിനാൽ പിന്നീട് നിർത്തലാക്കി. കൂടാതെ ഈ ശ്രേണിയിൽ ഓട്ടോമാറ്റിക് ഗിയർബോക്സോടുകൂടി ലഭ്യമായ ആദ്യ മോഡലുകളിൽ ഒന്നാണ് സെലേറിയോ.
എസി, പവർ സ്റ്റിയറിംഗ്, പവർ വിൻഡോകൾ, ഡ്രൈവർ സൈഡ് എയർബാഗ്, എബിഎസ്, ഹൈ സ്പീഡ് അലേർട്ട് സിസ്റ്റം, സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയ ഫീച്ചറുകൾക് പുറമേ മാരുതി സെലേറിയോ VXi(O) വേരിയന്റിൽ ഇരട്ട എയർ ബാഗുകളും സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകളും ലഭ്യമാണ്.
മാരുതി സുസുക്കി സെലേറിയോ എസ് സിഎൻജി ബിഎസ്6 വിലകൾ.
ടൂർ H2 CNG – 5.37 ലക്ഷം.
VXi CNG – 5.61 ലക്ഷം.
VXi(O) CNG – 5.68 ലക്ഷം.
(എല്ലാ വിലകളും എക്സ്-ഷോറൂം അടിസ്ഥാനത്തിലാണ്).