2022 എംജി ZS EV വിപണിയിൽ, വില 21.99 ലക്ഷം രൂപ മുതൽ

08th Tue March 2022
359
Saifuddin Ahamed

എക്സൈറ്റ്, എക്സ്ക്ലൂസീവ് എന്നീ രണ്ട് വകഭേദങ്ങളിലാണ് പുതിയ ZS EV ലഭ്യാമാക്കിയിട്ടുള്ളത്

2022 മോഡൽ ZS EV ഇന്ത്യയിൽ അവതരിപ്പിച്ച് എംജി, പ്രാരംഭ വില 21.99 ലക്ഷം രൂപ മുതലാണ് ആരംഭക്കുന്നത് (എക്സ്-ഷോറൂം). എക്സൈറ്റ്, എക്സ്ക്ലൂസീവ് എന്നീ  രണ്ട് വകഭേദങ്ങളിലാണ് പുതിയ ZS EV ലഭ്യാമാക്കിയിട്ടുള്ളത്. എക്‌സ്‌ക്ലൂസീവ് ട്രിമ്മിന് വില 25.88 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വില, ഈ മോഡൽ നിലവിൽ ഷോറൂമുകളിൽ ലഭ്യമാണ്. അടിസ്ഥാന വേരിയന്റായ എക്സൈറ്റ് 2022 ജൂലൈയോടെ മാത്രമാവും ലഭ്യമാവുക.

എംജിയുടെ തന്നെ ആസ്റ്ററിനെ അടിസ്ഥാനമാക്കി എക്സ്റ്റീരിയറിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എന്നിരുന്നാലും, മുൻവശത്ത് ചാർജിംഗ് സോക്കറ്റിനെ ഉൾക്കൊള്ളുന്ന ഗ്രിൽ പാറ്റേൺ ഇല്ലാതെ ചില സാധാരണ ഇവി സ്റ്റൈലിങ്ങുമായാണ് പുതിയ ZS EV മോഡലിന്റെ വരവ്. കൂടാതെ പുതിയ 17 ഇഞ്ച് അലോയ് വീലുകളും ലഭ്യമാണ്. പുതിയ ZS EV ഫെറിസ് വൈറ്റ്, കറന്റ് റെഡ്, ആഷെൻ സിൽവർ, സാബിൾ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള വലിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇന്റീരിയറിന് ലഭിക്കുന്നു. 7 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുണ്ട്. വയർലെസ് ഫോൺ ചാർജിംഗ്, 2 ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ ഉൾപ്പെടെ 5 യുഎസ്ബി പോർട്ടുകൾ എന്നിവയും പുതിയ ZS EV വാഗ്ദാനം ചെയ്യുന്നു.

i-SMART കണക്റ്റഡ് കാർ സിസ്റ്റത്തിൽ 75  ഫീച്ചറുകളോടെയാണ് വരുന്നത്. സാഹചര്യങ്ങൾക്കനുസരിച്ച് ഫിസിക്കൽ കീ ഇല്ലാതെ ഡ്രൈവ് ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ഡിജിറ്റൽ ബ്ലൂടൂത്ത് കീ ഫീച്ചറും പുതിയ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഹിൽ ഡിസന്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), റിയർ ഡ്രൈവ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ (BSD), ലെയ്ൻ ചേഞ്ച് അസിസ്റ്റ് (LCA), റിയർ ക്രോസ്, ട്രാഫിക് അലേർട്ട് (RCTA) എന്നിവയാണ് മറ്റു സുരക്ഷാ ഫീച്ചറുകൾ.

മുമ്പത്തെ മോഡലിനെ അപേക്ഷിച്ച് ഏറ്റവും പ്രധാനപ്പെട്ട മാറ്റം പുതിയ വലിപ്പമേറിയ 50.3kWH ബാറ്ററി പായ്ക്കാണ്, ഈ സെഗ്‌മെന്റിലെ ഏറ്റവും വലിയ ബാറ്ററിയാണിതെന്ന് MG അവകാശപ്പെടുന്നു. ഇത് IP69K, ASIL-D എന്നീ ആഗോള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നു. 461 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന റേഞ്ച്, പഴയ മോഡലിനെ അപേഷിച്ച് ഇത് 42 കിലോമീറ്റർ കൂടുതലാണ്.

പ്രകടനത്തിലും നല്ല പുരോഗതിയാണ് എംജി വാഗ്‌ദാനം ചെയ്യുന്നത്, പുതിയ ഇലക്ട്രിക് മോട്ടോർ ഇപ്പോൾ 176 എച്ച്പിയും 353 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് മുമ്പത്തേതിനേക്കാളും 33 എച്ച്‌പി കൂടുതലാണ്, 8.5 സെക്കൻഡിൽ 0 ൽ നിന്നും 100 കിലോമീറ്റർ വേഗതയെടുക്കാൻ പുതിയ മോഡൽ പ്രാപ്തമാണ്.


RELATED STORIES