2020 ഹാർലി-ഡേവിഡ്‌സൺ ലോ റൈഡർ എസ് ഇന്ത്യയിൽ, വില 14.69 ലക്ഷം.

07th Tue April 2020
270
Saifuddin Ahamed

ഹാർളി ഡേവിഡ്‌സൺ ലോ റൈഡർ മോഡലിന്റെ സ്‌പോർട്ടി പതിപ്പാണ് ലോ റൈഡർ എസ്.

2020 ഹാർലി-ഡേവിഡ്‌സൺ ലോ റൈഡർ എസ് മോഡൽ ഇന്ത്യയിൽ പുറത്തിറക്കി. 14.69 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. 2020 ലോ റൈഡർ എസ് ഇപ്പോൾ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണ ലോ റൈഡർ മോഡലിനേക്കാൾ 94,000 / - രൂപയോളം അധികമാണ് ലോ റൈഡർ എസ് മോഡലിന്റെ വില.

സാധാരണ ലോ റൈഡർ മോഡലിന്റെ സ്‌പോർട്ടിയർ പതിപ്പായിട്ടാണ് ലോ റൈഡർ എസ് സ്ഥാനം പിടിച്ചിരിക്കുന്നത്. ലോ റൈഡർ എസ് മോഡലിൽ ഉയർത്തിയ ഹാൻഡിൽബാറാണ് ഉപയോഗിക്കുന്നത്, കൂടാതെ സാധാരണ ലോ റൈഡർ മോഡലിലെ ക്രോം ഫിനിഷിങ്ങിന് പകരം കറുത്ത നിറത്തിലുള്ള ഫിനിഷിങാണ് ലോ റൈഡർ എസ് മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. ലോ റൈഡർ എസ്  വിവിഡ് ബ്ലാക്ക്, ബരാക്യൂഡ സിൽവർ എന്നീ രണ്ട് നിറങ്ങളിൽ  ലഭ്യമാണ്.

Milwaukee-Eight 114 എഞ്ചിനാണ് പുതിയ ലോ റൈഡർ എസ് മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. 1745 സിസി, വി-ട്വിൻ എയർ-കൂൾഡ് മോട്ടോർ 5020 ആർ‌പി‌എമ്മിൽ 87 ബിഎച്ച്പിയും 3000 ആർ‌പി‌എമ്മിൽ 145 എൻ‌എം ടോർക്കും ഉത്പാതിപ്പിക്കുന്നു. മുൻവശത്ത് ഇൻവെർട്ടഡ് ഫോക്‌സും പിൻഭാഗത്ത് മോണോ ഷോക്ക് സസ്‌പെൻഷനുമാണ് ഉപയോഗിക്കുന്നത്.

ലോ റൈഡർ മോഡലിലെ സോഫ്റ്റയിൽ ഫ്രെയിം, കാസ്റ് അലുമിനിയം വീലുകൾ എന്നിവ ലോ റൈഡർ  എസ് മോഡലിലും നിലനിർത്തിയിട്ടുണ്ട്. എന്നാൽ  ലോ റൈഡർ മോഡലിലെ സിംഗിൾ ഡിസ്ക് ബ്രേക്കിന് പകരം ഡ്യുവൽ ഡിസ്ക് ബ്രേക്കുകളാണ്  ലോ റൈഡർ എസ് മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


RELATED STORIES