ബിഎസ്6 എഞ്ചിനോട് കൂടിയ ബജാജ് പ്ളാറ്റിന 110H ഗിയർ വിപണിയിൽ.
ഇന്ത്യൻ ഇരുചക്ര വിപണിയിലെ നിറസാന്നിധ്യമായ ബജാജ് തങ്ങളുടെ ബജാജ് പ്ളാറ്റിന 110H ഗിയർ മോഡലിന്റെ ബിഎസ്6 പതിപ്പിനെ പുറത്തിറക്കി, 59,802/- രൂപയാണ് ഡൽഹി എക്സ്-ഷോറൂം വില. സിംഗിൾ ഡിസ്ക് ബ്രേക് പതിപ്പിൽ മാത്രാമാണ് ബജാജ് പ്ളാറ്റിന 110H ഗിയർ ബിഎസ്6 ലഭ്യമായിട്ടുള്ളത്.
115.45സിസി, സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ്, ബിഎസ്6 എൻജിൻ 7000 ആർപിഎമ്മിൽ പരമാവധി 8.6 പിഎസ് കരുത്തും 5000 ആർപിഎമ്മിൽ 9.81 എൻഎം ടോർക്കും ഉത്പാതിപ്പിക്കും, 5-സ്പീഡാണ് ഗിയർബോക്സ്.
എൻജിനിൽ വരുത്തിയ മാറ്റങ്ങൾ ഒഴിച്ചുനിർത്തിയാൽ ബൈക്കിന്റെ ഡിസൈനിലും മറ്റു മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടില്ല. ബിഎസ്4 മോഡലിന്ന് സമാനമായി കറുപ്പ് ചുവപ്പ് നിറങ്ങളിലാണ് ബിഎസ്6 ബജാജ് പ്ളാറ്റിന 110H ഗിയർ ലഭ്യമായിട്ടുള്ളത്.
മുന്നിൽ ടെലിസ്കോപിക് സസ്‌പെൻഷനും പിന്നിൽ നൈട്രോക്സ് ഗ്യാസ് ചാർജിങ്ങോടുകൂടിയുള്ള ഡ്യൂവൽ സസ്‌പെൻഷനുമാണ് ഇടംപിടിച്ചിരിക്കുന്നത്. മുന്നിലെ 240mm ഡിസ്ക് ബ്രേക്കും പിന്നിലെ 110mm ഡ്രം ബ്രേക്കും പഴയപടി നിലനിർത്തിയിട്ടുണ്ട്.
ബജാജ് പ്ളാറ്റിന 110H ഗിയർ ബിഎസ്6
- വില 59,802/- (എക്സ്-ഷോറൂം ഡൽഹി).
- ഡിസൈനിലും മറ്റും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.