വീണ്ടും മുഖം മിനുക്കാനൊരുങ്ങി റെനോ ഡസ്റ്റർ, ടീസർ പുറത്ത് വിട്ടു.

02nd Tue July 2019
578
Saifuddin Ahamed

'റെനോ ഡസ്റ്റർ'ന് ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ അവതരിപ്പിക്കാനൊരുങ്ങി റെനോ.

2012 ലാണ് ഫ്രഞ്ച് നിർമാതാക്കളായ റെനോ തങ്ങളുടെ കോംപാക്ട് എസ്യുവിയായ 'ഡസ്റ്റർ'നെ വിപണിയിലെത്തിച്ചത്, പരുക്കൻ ലുക്കിൽ മികച്ച എൻജിനുകളോടുകൂടി എത്തിയ 'ഡസ്റ്റർ' മികച്ച വിൽപ്പന കാഴ്ചവെച്ചു. 2016 മുഖം മിനുക്കിയ 'ഡസ്റ്റർ' നെ റെനോ വിപണിയിലെത്തിച്ചിരുന്നു. വിപണിയിൽ മത്സരം കടുത്ത സാഹചര്യത്തിൽ വീണ്ടുമൊരു മുഖം മിനുക്കലിനൊരുങ്ങുകയാണ് 'ഡസ്റ്റർ'. ഇതിന്റെ ഭാഗമായി പുതിയ ടീസർ ചിത്രവും കമ്പനി പുറത്ത് വിട്ടിട്ടുണ്ട്.

റീഡിസൈൻ ചെയ്ത ഹെഡ്‌ലാമ്പ് ക്ലസ്റ്ററിൽ  എൽ‌ഇഡി ഡി‌ആർ‌എല്ലുകൾ പ്രൊജക്ടർ ഹെഡിലാമ്പ് എന്നിവ ടീസറിൽ വ്യക്തമാകുന്നുണ്ട്, ഇതിന് പുറമേ മുൻവശത്തെ ഗ്രില്ലിലെ മാറ്റങ്ങളും വ്യക്തമാണ്. നിലവിൽ അന്താരാഷ്ട്ര വിപണികളിൽ വില്പനയിലുള്ള രണ്ടാം തലമുറ ഡസ്റ്ററിൽ നിന്ന് പ്രജോദനം ഉൾക്കൊണ്ടാണ് പുതിയ ഗ്രില്ലിന്റെ രൂപകൽപന. പുതിയ മുഖം മിനുക്കിയ 'ഡസ്റ്റർ'നെ അവതരിപ്പിക്കുന്നുണ്ടെങ്കിലും രണ്ടാം തലമുറ 'ഡസ്റ്റർ'നെ ഇന്ത്യയിൽ എത്തിക്കില്ലെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ മൂന്നാം തലമുറ 'ഡസ്റ്റർ'നെ കമ്പനി ഇന്ത്യക്കായി കമ്പനി പ്രത്യേകം പരിഗണിക്കുന്നുണ്ട്.

ചെറിയ മാറ്റങ്ങളും അപ്‌ഡേറ്റുകളും ഒഴികെ, ഡസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിന് വലിയ മാറ്റങ്ങളൊന്നും ലഭിച്ചേക്കില്ല. മെക്കാനിക്കലായി 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 106 പിഎസും 142 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.  ബിഎസ്6 എമിഷൻ  മാനദണ്ഡങ്ങൾ അനുസരിച്ചുള്ള എഞ്ചിനാവും പുതിയ 'ഡസ്റ്റർ'ൽ ഇടംപിടിക്കുക. ബിഎസ്6 എമിഷൻ മാനദണ്ഡങ്ങൾ കാരണം 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 2020 ന് ശേഷം നിർത്തലാക്കിയേക്കും. 


RELATED STORIES