റെനോ ട്രൈബർ എംപിവിയുടെ ടീസർ ചിത്രം പുറത്ത്.

18th Tue June 2019
541
Saifuddin Ahamed

പ്രധീക്ഷയുയർത്തി റെനോയുടെ പുത്തൻ എംപിവി ട്രൈബർ.

ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന് തൊട്ട് മുന്നോടിയായി റെനോ തങ്ങളുടെ  ഏറ്റവും പുതിയ എം‌പിവിവിയായ 'ട്രൈബർ'ന്റെ ടീസർ ചിത്രങ്ങൾ പുറത്തവിട്ടു. 2019 ജൂൺ 19 നാണ്  'ട്രൈബർ'നെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നത്. സബ്-4 മീറ്റർ വിഭാഗത്തിലെ ഏറ്റവും വിശാലമായ വാഹനംമായിരിക്കും ട്രൈബർ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഒറ്റനോട്ടത്തിൽ റെനോയുടെ തന്നെ ക്യാപ്ച്ചർ എസ്‌യുവിയോട് സാമ്യം തോന്നിക്കുന്നതാണ് 'ട്രൈബർ'ന്റെ  ഡിസൈൻ, എങ്കിലും ക്വിഡിന്റെ ഡിസൈൻ ശൈലിയും 'ട്രൈബർ'ൽ പ്രകടമാണ്. പ്രൊജക്ടർ ഹെഡ്ലാമ്പ്, എൽ.ഇ.ഡി. ഡേടൈം ലാമ്പുകൾ എന്നിവക്ക് പുറമേ റൂഫ്-റൈലുകളും ടീസർ ചിത്രത്തിൽ വ്യക്തമാണ്. ഇവകൂടാതെ ടെച്ച് സ്‌ക്രീനുൾപ്പടെ മറ്റു പുത്തൻ ഫീച്ചറുകളും 'ട്രൈബർ'ൽ നിന്നും പ്രധീക്ഷിക്കാം.

'ക്വിഡ്'ലെ സിഎംഎഫ്-എ പ്ലാറ്റ്ഫോം തന്നെയാണ് ട്രൈബർ അടിസ്ഥാനമാക്കിയുള്ളതാണ്. 4-മീറ്ററിൽ താഴെ നീളമുള്ള എം‌പി‌വി പെട്രോൾ എഞ്ചിനിൽ മാത്രം ലഭ്യമാവാനാണ് സാധ്യത, 'ക്വിഡ്'ലെ 1.0-ലിറ്റർ എൻജിൻ തന്നെയാവും 'ട്രൈബർ'നും കരുത്തേകുക. നിലവിൽ 1.0-ലിറ്റർ, 3 സിലിണ്ടർ പെട്രോൾ എഞ്ചിൻ 68 പി‌എസും 91 എൻ‌എം ടോർക്കും ഉൽ‌പാദിപ്പിക്കുന്നു, 5-സ്പീഡ് മാന്വൽ ട്രാൻസ്മിഷന്ന് ഒപ്പം എഎംടി ഗിയർബോക്‌സും ഓപ്ഷണലായി നൽകിയേക്കും. എങ്കിലും 1.0-ലിറ്റർ എൻജിനിൽ ടർബോ-ചാർജിങ് ഘടിപ്പിക്കുമോ എന്നത് വ്യക്തമല്ല.


RELATED STORIES