സ്‌കോഡ റാപ്പിഡ് റൈഡർ വിപണിയിൽ, വില Rs. 6.99 ലക്ഷം രൂപ.

17th Wed July 2019
249
Saifuddin Ahamed

സ്കോഡ റാപ്പിഡ് റൈഡർ പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കി.

സ്‌കോഡ റാപ്പിഡ് റൈഡർ പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കി, 6.99 ലക്ഷം രൂപയാണ് പുതിയ പതിപ്പിന്റെ വില (എക്സ്ഷോറൂം ഇന്ത്യ). ബേസ് മോഡലായ  ആക്റ്റീവ് ട്രിമ്മിനെ  അടിസ്ഥാനപ്പെടുത്തിയുള്ള റാപ്പിഡ് റൈഡർ പതിപ്പ് കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാണ്. സ്‌കോഡ റാപ്പിഡ് റൈഡർ പതിപ്പിന്റെ മുൻവശത്ത്  സ്കോഡയുടെ  സിഗ്നേച്ചർ ഗ്രിൽ, ബ്ലാക്ക് സൈഡ് ഫോയിലുകൾ, ഗ്ലോസ്സി ബ്ലാക് നിറത്തിലുള്ള  ബി പില്ലർ , കറുത്ത ട്രങ്ക് ലിപ് എന്നിവയാണ് പ്രധാന മാറ്റം.  ഡ്യുവൽ-ടോൺ എബോണി സാൻഡ് തീമിലുള്ള  ഇന്റീരിയറിൽ ഐവറി സ്ലേറ്റ് അപ്ഹോൾസ്റ്ററി, റാപ്പിഡ് ഇൻസ്ക്രിപ്ഷനുമുള്ള സ്കഫ് പ്ലേറ്റുകളുമാണ് പ്രധാന ആകർഷണം, എങ്കിലും ടച്ച്-സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം ലഭ്യമല്ല.

പെട്രോൾ എഞ്ചിൻ മാത്രമാണ് റാപ്പിഡ് റൈഡർ പതിപ്പ് ലഭ്യമാക്കിയിട്ടുള്ളത്. 1.6-ലിറ്റർ എംപിഐ പെട്രോൾ എൻജിൻ പരമാവധി 105 പിഎസ് കരുത്തും 153 എൻഎം ടോർക്കും ഉത്പാതിപ്പിക്കും, എന്നാൽ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനിൽ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്, ഓട്ടോമാറ്റിക് പതിപ്പ് ലഭ്യമല്ല. 15.41 കിലോമീറ്ററാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

സ്‌കോഡയുടെ മറ്റു മോഡലുകൾക് സമാനമായി ഡ്യുവൽ എയർബാഗുകളും ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും റാപ്പിഡ് റൈഡർ പതിപ്പിൽ സ്റ്റാൻഡേർഡായി തന്നെ ലഭ്യമാണ്. മുൻവശത്ത് ഉയരം ക്രമീകരിക്കാവുന്ന മൂന്ന് പോയിന്റ് സീറ്റ് ബെൽറ്റുകൾ,  എൻജിൻ ഇമ്മൊബിലൈസർ, പാർക്ട്രോണിക്‌ റെയർ സെൻസറുകൾ എന്നിവയാണ് സ്കോഡ റാപ്പിഡ് റൈഡർ പതിപ്പിലെ മറ്റ് സുരക്ഷാ ഫീച്ചറുകൾ. മറ്റ് സ്കോഡ മോഡലുകളെപ്പോലെ  സ്കോഡ റാപ്പിഡ് റൈഡർ പതിപ്പിനും 4 വർഷത്തെ സ്റ്റാൻ‌ഡേർഡ് വാറണ്ടിയും ലഭ്യമാണ്.


RELATED STORIES