വിൽപ്പനയിൽ 2 ലക്ഷം യൂണിറ്റ് പിന്നിട്ട് ടാറ്റ തിയാഗോ
ടാറ്റ തിയാഗോ മോഡലിന്റെ വിൽപന 2 ലക്ഷം പിന്നിട്ടു. 2016 ഏപ്രിൽ മാസത്തിലാണ് തിയാഗോ വിപണിയിലെത്തിയത് അന്ന് തൊട്ട് മികച്ച വിൽപ്പനയാണ് തിയാഗോ കാഴ്ചവെക്കുന്നത്. ടാറ്റയുടെ പുതുതലമുറ ഡിസൈൻ ശൈലിയായ ഇമ്പാക്ട് ഡിസൈൻ ശൈലിയിൽ ഒരുങ്ങിയ ആദ്യ മോഡലാണ് തിയാഗോ, നിലവിൽ ടാറ്റയുടെ മോഡലുകളിൽ ഏറ്റവും വിൽപനയുള്ള മോഡലാണ് തിയാഗോ
വിണിയിൽ മത്സരം കടുത്ത സാഹചര്യത്തിൽ ക്രോസ്സോവർ തീമിലുള്ള തിയാഗോ എൻആർജി, ടോപ്സ്പെക് വേരിയന്റായ XZ+ നെയും അവതരിപ്പിച്ചിരുന്നു. കൂടാതെ പെർഫോമൻസ് വേരിയന്റായ തിയാഗോ JTP മോഡലിനെയും കമ്പനി അവതരിപ്പിച്ചിരുന്നു
പെട്രോൾ ഡീസൽ എഞ്ചിനുകളിൽ തിയാഗോ ലഭ്യമാണ് .1.2 ലിറ്റർ റെവോട്രോൺ പെട്രോൾ 85 എച്ച്പി കരുത്തും 114 എൻഎം ടോർക്കും ഉത്പാതിപ്പിക്കുമ്പോൾ 1.05 ലിറ്റർ റെവോടോർക് ഡീസൽ എഞ്ചിൻ 70 എച്ച്പി കരുത്തും 140 എൻഎം ടോർക്കും ഉത്പാതിപ്പിക്കും ,5-സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം പെട്രോൾ വേരിയന്റിൽ 5-സ്പീഡ് AMT ഓപ്ഷണലായും ലഭ്യമാണ്. 4.20 ലക്ഷം മുതൽ 6.49 ലക്ഷം രൂപവരെയാണ് തിയാഗോയുടെ ഡൽഹി എക്സ്-ഷോറൂം വില