എംജി തങ്ങളുടെ ഇന്ത്യയിലെ ആദ്യ മോഡൽ ഹെക്ടർ എസ്‌യുവി പുറത്തിറക്കി.
ബ്രിട്ടീഷ് നിർമാതാക്കളായ എംജി ഇന്ത്യയിലെ തങ്ങളുടെ ആദ്യ മോഡൽ 'ഹെക്ടർ'നെ പുറത്തിറക്കി 12.18 ലക്ഷം രൂപ മുതൽ 16.88 ലക്ഷം രൂപ വരെയാണ് ഡൽഹി എക്സ്ഷോറൂം വില. സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ് എന്നീ നാല് വേരിയന്റുകളിൽ എസ്‌യുവി ലഭ്യമാണ്. പെട്രോൾ, പെട്രോൾ ഹൈബ്രിഡ്, ഡിസൈൻ എന്നീ 3 എഞ്ചിൻ ഓപ്ഷനുകളുമായാണ് 'എംജി ഹെക്ടർ'ന്റെ വരവ്.
ഐസ്മാർട്ട് സാങ്കേതികവിദ്യയോട് കൂടിയ 10.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റമുൾപ്പടെ ശ്രേണിയിലിൽ തന്നെ ഒരുപിടി പുത്തൻ ഫീച്ചറുകളുമായിട്ടാണ് 'എംജി ഹെക്ടർ'ന്റെ വരവ്, ഒപ്പം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി ഓപ്ഷനുകളും ലഭ്യമാണ്. ഇവകൂടാതെ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകൾ, ചൂടാക്കാവുന്ന ഒആർവിഎമ്മുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി ), ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (ടിസിഎസ്), ഹിൽ ഹോൾഡ് കൺട്രോൾ, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, കോർണറിംഗ് ഫ്രണ്ട് ഫോഗ് ലാമ്പുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, 6-എയർബാഗുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ, സ്പീഡ് വാണിംഗ് അലേർട്ട്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ് എന്നീ ഫീച്ചറുകളും 'എംജി ഹെക്ടർ'ൽ ലഭ്യമാണ്.
'എംജി ഹെക്ടർ'ന്റെ 1.5 ലിറ്റർ ടർബോചാർജഡ് പെട്രോൾ എഞ്ചിൻ 143 പിഎസ് കരുത്തും 250 എൻഎം പീക്ക് ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്, 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനൊപ്പം 6-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഓപ്ഷണലായി ലഭ്യമാണ്. 48-വോൾട് ലീഥിയം-അയോൺ ബാറ്റെറിയോട് കൂടിയ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എൻജിനിലും 'എംജി ഹെക്ടർ' ലഭ്യമാണ്, ഇത് ടർബോചാർജഡ് പെട്രോൾ എഞ്ചിനേക്കാൾ 20 Nm അധിക ടോർക്ക് ഉത്പാദിപ്പിക്കുന്നു. 2.0 ലിറ്റർ ടർബോചാർജഡ് ഡീസൽ എഞ്ചിൻ 170 പിഎസും 350 എൻഎം ടോർക്കും ഉത്പാതിപ്പിക്കും.എന്നാൽ ഹൈബ്രിഡ് പെട്രോൾ, ടർബോ-ഡീസൽ എഞ്ചിനുകളിൽ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്, ഓട്ടോമാറ്റിക് ഓപ്ഷൻ ലഭ്യമല്ല.
എംജി ഹെക്ടർ ഹൈബ്രിഡ്-പെട്രോളിന് 15.81 ലിറ്ററിന് കിലോമീറ്ററും, ടർബോചാർജ്ഡ് പെട്രോൾ മാനുവലിന് ലിറ്ററിന് 14.16 കിലോമീറ്ററും, ടർബോചാർജ്ഡ് പെട്രോൾ ഓട്ടോമാറ്റിക്ക് ലിറ്ററിന് 13.96 കിലോമീറ്ററും, 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിന് ലിറ്ററിന് 17.41 കിലോമീറ്ററുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്ന ഇന്ധനക്ഷമത.
'എംജി ഹെക്ടർ'ന്റെ ബുക്കിംഗ് ജൂൺ 4 ന് ആരംഭിച്ചിരുന്നു. ജൂലൈ ആദ്യ വാരം മുതൽ രാജ്യത്തൊട്ടാകെയുള്ള 120 ഡീലർഷിപ് ശൃംഖലയിലൂടെ ഡെലിവറികൾ നിശ്ചയിച്ചിട്ടുണ്ട്. ഈ വർഷം സെപ്റ്റംബറോടെ 250 കേന്ദ്രങ്ങളിലേക്ക് ഡീലർഷിപ് ശൃംഖലയെ വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
റോഡ്സൈഡ് അസ്സിസ്റ്റന്റോഡ് കൂടിയ 5 വർശം അല്ലെങ്കിൽ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടിയുമാണ് കമ്പനിയുടെ വാഗ്ദാനം ചെയ്യുന്നത്. ജീപ്പ് കോമ്പസ്, ടാറ്റ ഹാരിയർ, അടുത്തിടെ അവതരിപ്പിച്ച കിയ സെൽറ്റോസ് എന്നിവരാവും 'എംജി ഹെക്ടർ'ന്റെ പ്രധാന എതിരാളികൾ.
എംജി ഹെക്ടർ ഡൽഹി എക്സ്-ഷോറൂം വിലകൾ (ലക്ഷം രൂപയിൽ)
സ്റ്റൈൽ | സൂപ്പർ | സ്മാർട്ട് | ഷാർപ്പ് | ||
പെട്രോൾ മാനുവൽ |
|
12.98 | --- | --- | |
പെട്രോൾ ഹൈബ്രിഡ് മാനുവൽ | --- | 13.58 | 14.68 | 15.88 | |
പെട്രോൾ ഡിസിടി | --- | --- | 15.28 | 16.78 | |
ഡീസൽ മാനുവൽ |
|
14.18 | 15.48 | 16.88 |