രാജ്യത്തെ ആദ്യ ബിഎസ്-6 എൻജിൻ സ്കൂട്ടറുമായി ഹോണ്ട.
ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ ആദ്യ ബിഎസ്-6 എൻജിൻ സ്കൂട്ടറിനെ പ്രദർശിപ്പിച്ചു, പുതിയ 'ആക്ടിവ 125' നെയാണ് കമ്പനി പ്രദര്ശിപ്പിച്ചത്. ഈ വർഷം സെപ്റ്റംബറോടെ പുതുയ ആക്ടിവ 125 വിപണിയിലെത്തും.
ഇതോടെ രാജ്യത്തെ ആദ്യ ബിഎസ്-6 ഇരുചക്രവാഹനം കൂടിയാണ് ഹോണ്ട ആക്ടിവ 125. 2020 ഏപ്രിൽ 1 മുതൽ രാജ്യത്ത് പുതുതായി നിലവിൽ വരാൻ പോകുന്ന ബിഎസ്-6 അഥവാ ഭാരത് സ്റ്റേജ് 6 മാനദണ്ഡങ്ങൾ അനുസരിച്ഛ് എഞ്ചിനുകളിൽ മാറ്റം വരുത്തിയ മോഡലുകളെ അവതരിപ്പിക്കാനുള്ള തിരക്കിലാണ് എല്ലാ നിർമാതാക്കളും. മലിനീകരണ തോത് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം.
ഒരുപിടി പുതിയ മാറ്റങ്ങളുമായിട്ടാണ് പുതിയ 'ആക്ടിവ 125'ന്റെ വരവ്, പതിവില്നിന്ന് നിന്ന് വ്യത്യസ്തമായി ഡ്യുവൽ ഫംഗ്ഷൻ സ്വിച്ചോടുകൂടിയ എക്സ്റ്റേണൽ ഫ്യൂൽ ഫില്ലറിനൊപ്പം എൽഇഡി ഹെഡ്ലാംപ്സ്, എൽഇഡി പൊസിഷൻ ലാമ്പുകൾ, 12-അലോയ് വീലുകൾ, യുഎസ്ബി ചാർജർ സംവിധാനത്തോടുകൂടിയ മുൻഭാഗത്തെ ഗ്ലോവ് ബോക്സ്, പാസ് ലൈറ്റ് സ്വിച്ച്, സിബിഎസ് എന്നീ സവിഷേതകൾക് പുറമേ സൈഡ് സ്റ്റാൻഡേർഡ് ഇൻഡിക്കേറ്റർ, റിയൽ ടൈം മൈലേജ്, ടാങ്കിലെ ഇന്ധനം ഉപയോഗിച്ച് ഓടാൻ കഴിയുന്ന ദൂരം എന്നിവയുൾപ്പെടുത്തിയ പുതിയ അനലോഗ് ഡിജിറ്റൽ മീറ്റർ കൺസോളും ഇടംപിടിച്ചിട്ടുണ്ട്.
ഇലക്ട്രോണിക് ഫ്യൂൽ-ഇന്ജക്ഷനോടുകൂടിയ (ബിജിഎം) പുതിയ 'ആക്ടിവ 125'ൽ 124.9 സിസി, ഫാൻകൂൾഡ് എൻജിനാണ് കരുത്തേകുന്നത്. ഇലക്ട്രോണിക് ഫ്യൂൽ-ഇന്ജക്ഷൻ ഉൾപ്പെടുത്തിയത് കൊണ്ട് കരുത്തിന്റെ കാര്യത്തിൽ വലുതല്ലാത്ത മാറ്റം പ്രധീക്ഷിക്കാം. നിലവിലെ എൻജിൻ 6500 ആർപിഎമ്മിൽ 8.52 കരുത്തും 5000 ആർപിഎമ്മിൽ 10.54 എൻഎം ടോർക്കും ഉത്പാതിപ്പിക്കും. സുസുക്കി ആക്സസ് 125, ടീവിഎസ് എന്റോക്ക് 125, ഹീറോ മൈസ്‌ട്രോ എഡ്ജ് 125 എന്നീ സ്കൂട്ടറുകളാവും പ്രധാന എതിരാളികൾ.