ടിവിഎസ് അപ്പാച്ചെ 160 4വി എബിഎസ് വിപണിയിൽ, വില 98,644/- രൂപ

13th Wed February 2019
776
Saifuddin Ahamed

ടിവിഎസ് അപ്പാച്ചെ 160 4വി എബിഎസ് വിപണിയിൽ 98,644/- രൂപയാണ് പൂനെ എക്സ്-ഷോറൂം വില. 2019 ഏപ്രിൽ 125സിസിക്ക് മുകളിലുള്ള ബൈക്കുകളിൽ എബിഎസ് നിർബന്ധമാകുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഈ നീക്കം

ടിവിഎസ് അപ്പാച്ചെ 160 4വി എബിഎസ് വിപണിയിൽ 98,644/- രൂപയാണ് പൂനെ എക്സ്-ഷോറൂം വില. 2019 ഏപ്രിൽ 125സിസിക്ക് മുകളിലുള്ള ബൈക്കുകളിൽ എബിഎസ് നിർബന്ധമാകുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഈ നീക്കം. എന്നാൽ ഫ്യൂൽ ഇൻജെക്റ്റഡ് വേരിയന്റിലാണ് എബിഎസ് ഇടം പിടിച്ചിരിക്കുന്നത്, കാർബറേറ്റഡ് വേരിയന്റിൽ വരും ദിവസങ്ങളിൽ  ലഭ്യമാകും

കമ്പനിയുടെ മറ്റു മോഡലുകൾക് വ്യത്യസ്തമായി സിംഗിൾ-ചാനൽ എബിഎസ്സാണ് അപ്പാച്ചെ 160 4വിയിൽ ഇടം പിടിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് ഫ്യൂൽ-ഇൻജെക്ഷൻ വേരിയന്റിനെ 6999/- രൂപയോളം അധികമാണിത്. സമാന ശ്രേണിയിലെ മറ്റു പല മോഡലുകളിലും കമ്പനികൾ നേരത്തെ തന്നെ എബിഎസ് പതിപ്പുകളെ അവതരിപ്പിച്ചിരുന്നു.

എബിഎസ് അവതരിപ്പിച്ചിതിന് പുറമേ മറ്റു മാറ്റങ്ങളൊന്നും തന്നെ   വരുത്തിയിട്ടില്ല. 160സിസി, സിംഗിൾ-സിലിണ്ടർ, ഓയിൽ കൂൾഡ് എഞ്ചിൻ പരമാവധി 16.8എച്ച്പി കരുത്തും 14.8എൻഎം ടോർക്കും ഉത്പാതിപ്പിക്കും, അഞ്ച് സ്പീഡ് ആണ് ഗിയർബോക്സ്‌. യമഹ എഫ്‌സി, സുസുക്കി ജിക്സർ, ഹോണ്ട ഹോർനെറ്റ് മോഡലുകളാവും അപ്പാച്ചെ 160 4വിയുടെ പ്രധാന എതിരാളികൾ


RELATED STORIES