FZ 25, FZS 25 ബിഎസ്6 മോഡലുകളെ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തി യമഹ.

03rd Sun May 2020
644
Saifuddin Ahamed

2020 മോഡൽ FZ 25, FZS 25 മോഡലുകളെ വിപണിയിലെത്തിക്കാനൊരുങ്ങി യമഹ.

ഈ വർഷം ഫെബ്രുവരിയിലാണ് യമഹ തങ്ങളുടെ FZ 25, FZS 25 ബിഎസ്6 മോഡലുകളുടെ ഔദ്യോഗികമായി അവതരിപ്പിച്ചത്. കഴിഞ്ഞ മാസം ഇരുമോഡലുകളുടെ ടീസർ ചിത്രങ്ങളും കമ്പനി പുറത്ത് വിട്ടിരുന്നു. എന്നാലിപ്പോൾ FZ 25, FZS 25 ബിഎസ്6 മോഡലുകളെ തങ്ങളുടെ വെബ്‌സൈറ്റിൽ ഉൾപെടുത്തിയിരിക്കുകയാണ്. ഏപ്രിൽ മാസത്തിൽ പുറത്തിറക്കുമെന്നാണ് കമ്പനി നേരത്തേ അറിയിച്ചിരുന്നത്, എന്നാൽ നിലവിലെ കൊറോണ വൈറസിന്റെ സാഹചര്യം കണക്കിലെടുത്ത് കമ്പനി ഇരുമോഡലുകളുടെയും വിപണനം മാറ്റിവെക്കുകയായിരുന്നു. എന്നിരുന്നാലും രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗൺ പിൻവലിച്ചലുടൻ യമഹ തങ്ങളുടെ ഇരുമോഡലുകളെയും വിപണിയിലെത്തിക്കും.

കാഴ്ചയിൽ ഏറെ വിത്യാസങ്ങളോടെയും പുതിയ FZ 25 മോഡലുകളുടെ വരവ്, പുതുതായി നൽകിയ ഹെഡ്‍ലൈറ്റാണ് എടുത്ത് പറയേണ്ട മാറ്റങ്ങളിലൊന്ന്. മൾട്ടി-ഫങ്ഷൻ നെഗറ്റിവ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡേടൈം എൽഈഡി റണ്ണിങ് ലാംപ്, ബൈ-ഫങ്ഷനൽ എൽഈഡി ഹെഡ്‍ലൈറ്റ്, അണ്ടർ കൗൾ ഗാർഡ്, സൈഡ് സ്റ്റാൻഡ് കട്ട്-ഓഫ്, തുടങ്ങിയ ഫീച്ചറുകളുമായിട്ടാവും  FZ 25, FZS 25 ബിഎസ്6 മോഡലുകളുടെ വരവ്. ഇവ കൂടാതെ FZS25 മോഡലിൽ, നക്ൾ ഗാർഡ്, ഉയർന്ന വിൻഷീൽഡ്‌ എന്നീ ഫീച്ചറുകളും ലഭ്യമാവും.FZ 25 ബിഎസ്6 മെറ്റാലിക് റെഡ്, റേസിംഗ് ബ്ലൂ എന്നീ നിറങ്ങളിലാവും ലഭ്യമാവുക. FZS 25 ബിഎസ്6 മോഡൽ സിയാൻ, ഡാർക്ക് ബ്ലൂ നിറങ്ങൾക്കൊപ്പം ഗോൾഡ്, മെറ്റാലിക് വൈറ്റ് നിറങ്ങളിലുള്ള അലോയ് വീലുകളും ലഭ്യമാവും. 

ബിഎസ്6 ആയി ഉയർത്തിയതിന് പുറമേ ഇരു മോഡലുകളുടെയും എൻജിനിൽ മാറ്റങ്ങളൊന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല. നിലവിലെ 249സിസി, സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ്, ഫ്യൂൽ-ഇൻജെക്ടഡ് എൻജിൻ 8000 ആർപിഎമ്മിൽ 20.8 പിഎസ് കരുത്തും 6000 ആർപിഎമ്മിൽ 20.1 എൻഎം ടോർക്കും ഉത്പാതിപ്പിക്കും, 5-സ്പീഡാണ് ഗിയർബോക്സ്.

അടുത്തിടെ പുറത്തിറങ്ങിയ ബജാജ് ഡോമിനർ 250, സുസുക്കി ജിക്സർ 250, കെറ്റിഎം ഡ്യൂക്ക് 250, ഹസ്‌ക്വർണയുടെ 250 മോഡലുകൾ എന്നിവരാവും ബിഎസ്6 FZ25, FZS25 മോഡലുകളുടെ പ്രധാന എതിരാളികൾ.
 


RELATED STORIES