ബിഎസ് VI എഞ്ചിനുകൾക്കൊപ്പം ഒരുപിടി പുതിയ ഫീച്ചറുകളുമായാണ് പുതുക്കിയ മോഡലിന്റെ വരവ്.
മുഖം മിനുക്കിയ 2020 ഹോണ്ട WR-V വിപണിയിൽ, വില Rs. 8.49 ലക്ഷം മുതൽ ആരംഭിക്കും (എക്സ്ഷോറൂം, ദില്ലി). ബിഎസ് VI മാനദണ്ഡങ്ങൾക്കനുസൃതമായി മാറ്റങ്ങൾ വരുത്തിയ എഞ്ചിനുകൾക്കൊപ്പം കോസ്മെറ്റിക്കായിട്ടുള്ള ഒരുപിടി മാറ്റങ്ങളോടെയാണ് 2020 മോഡൽ ഹോണ്ട WR-V യുടെ വരവ്.
പെട്രോൾ, ഡീസൽ എഞ്ചിനുളിലായ് എസ്എക്സ്, വിഎക്സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ മാത്രമാണ് പുതുക്കിയ മോഡൽ ലഭ്യമായിട്ടുള്ളത്. പ്രീമിയം ആംബർ മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക്, മോഡേൺ സ്റ്റീൽ മെറ്റാലിക്, ഗോൾഡൻ ബ്രൗൺ മെറ്റാലിക്, റേഡിയൻറ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ എന്നീ ആർ നിറങ്ങളിൽ 2020 ഹോണ്ട BR-V ലഭ്യമാണ്.
പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ കാറിൽ ഹൊറിസോണ്ടൽ സ്ലേറ്റുകളുള്ള പുതിയ ഗ്രിൽ, എൽഈഡി ഡിആർഎല്ലുകളുള്ള പുതിയ പ്രൊജക്ടർ ഹെഡ്‍ലാംപും ലഭിക്കുന്നു. എൽഈഡി ടൈൽലൈറ്റുകളും പുതിയ 16 ഇഞ്ച് ഡ്യുവൽ ടോൺ ഡയമണ്ട് കട്ട് അലോയ് വീലുകളും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്റീരിയറിൽ പുഷ് ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ് സിസ്റ്റം, 17.7 സെന്റിമീറ്റർ ടച്ച് സ്‌ക്രീനോടുകൂടിയ ഡിജിപാഡ് 2.0 ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർപ്ലേ കണക്ടിവിറ്റി, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ. ഓട്ടോ ഏസി, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പുതിയ അപ്ഹോൾസ്റ്ററി, ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ, കീലെസ് എൻട്രി, ഒൺ ടച്ഛ് ഇലക്ട്രിക് സൺറൂഫ് തുടങ്ങിയവയാണ് മറ്റു പ്രധാന ഫീച്ചറുകൾ.
എൻജിൻ ഓപ്‌ഷൻ പഴയപടി തുടരും, 1.2 ലിറ്റർ പെട്രോൾ യൂണിറ്റ് 90 പിഎസും 110 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 1.5 ലിറ്റർ ഡീസൽ എൻജിൻ 100 പിഎസും 200 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. പെട്രോൾ എഞ്ചിനിനൊപ്പം 5 സ്പീഡ് മാനുവൽ ഗിയർബോക്‌സും ഡീസൽ എഞ്ചിനിനൊപ്പം 6 മാനുവൽ ഗിയർബോക്‌സും സ്റ്റാൻഡേർഡായി ലഭിക്കുന്നു. പെട്രോൾ എഞ്ചിൻ മോഡലിന് ലിറ്ററിന് 16.5 കിലോമീറ്ററും ഡീസൽ എഞ്ചിൻ മോഡലിന് 23.7 ലിറ്ററുമാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.
സുരക്ഷക്കായി എബിഎസ്, ഇബിഡി, പാർക്കിംഗ് അസിസ്റ്റുള്ള പിൻ ക്യാമറ, റിയർ വിൻഡ്ഷീൽഡ് ഡീഫോഗർ, കാൽനടക്കാരുടെ പരിക്കുകൾ കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യ തുടങ്ങിയ ഫീച്ചറുകൾ എല്ലാ വേരിയന്റുകളിലും ഹോണ്ട സ്റ്റാൻഡേർഡായിത്തനെ നൽകിയിട്ടുണ്ട്.
2020 ഹോണ്ട WR-V വിലകൾ
* SX പെട്രോൾ - 8.49 ലക്ഷം രൂപ
* VX പെട്രോൾ - 9.69 ലക്ഷം രൂപ
* SX ഡീസൽ - 9.79 ലക്ഷം രൂപ
* VX ഡീസൽ - 10.99 ലക്ഷം രൂപ
(എല്ലാ വിലകളും എക്സ്-ഷോറൂം ദില്ലി അടിസ്ഥാനത്തിൽ).