2020 ഹാർലി ഡേവിഡ്‌സൺ അയൺ 883 വിപണിയിൽ, വില 9.26 ലക്ഷം രൂപ.

31st Tue March 2020
523
Saifuddin Ahamed

ബിഎസ് 6 കംപ്ലയിന്റ് എഞ്ചിനോട് കൂടിയാണ് പുതിയ അയൺ 883യുടെ വരവ്.

ഹാർലി ഡേവിഡ്‌സൺ 2020 അയൺ 883 ഇന്ത്യയിൽ പുറത്തിറക്കി. 9.26 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. പുതിയ അയൺ 883 ഇപ്പോൾ ബിഎസ് 6 കംപ്ലയിന്റ് എഞ്ചിനാണ് കരുത്തേകുന്നത്, ബിഎസ് 6 അപ്‌ഡേറ്റിന് പുറമെ മോട്ടോർ സൈക്കിളിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 

2020 ഹാർലി ഡേവിഡ്‌സൺ അയൺ 883 4 നിറങ്ങളിൽ ലഭ്യമാണ് - ബ്ലാക്ക് ഡെനിം, ബരാക്യൂഡ സിൽവർ ഡെനിം, റിവർ റോക്ക് ഗ്രേ സ്കോർച്ചഡ് ഓറഞ്ച് / സിൽവർ ഫ്ലക്സ്. സിംഗിൾ സീറ്റ് ലേഔട്ട്, 9 സ്പോക് അലോയ് വീലുകൾ  എന്നിവ കൂടാതെ താഴ്ന്ന സീറ്റിങ്ങുമാണ് അയൺ 883യുടെ പ്രധാന പ്രത്യേകതകൾ. 

2020 ഹാർലി ഡേവിഡ്‌സൺ അയൺ 883 ന് 760 എംഎം ഉയരവും 140 എംഎം ഗ്രൗണ് ക്ലിയറൻസും ഇന്ധന ടാങ്ക് ശേഷി 12.5 ലിറ്ററുമാണ്. 2020 ഹാർലി ഡേവിഡ്‌സൺ അയൺ 883, 883 സിസി, വി-ട്വിൻ-സിലിണ്ടർ, എയർ-കൂൾഡ് എവല്യൂഷൻ ബിഎസ് 6 കംപ്ലയിന്റ് എഞ്ചിൻ 3500 ആർ‌പി‌എമ്മിൽ 70 എൻ‌എം ടോർക്ക് പുറപ്പെടുവിക്കുന്നു.

2020 ഹാർലി ഡേവിഡ്‌സൺ അയൺ 883.
- 9.26 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.
- ബിഎസ് 6 അപ്‌ഡേറ്റിന് പുറമെ മോട്ടോർ സൈക്കിളിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
- 2020 ഹാർലി ഡേവിഡ്‌സൺ അയൺ 883 4 നിറങ്ങളിൽ ലഭ്യമാണ്.


RELATED STORIES