2018ലാണ് ടിയാഗോ, ടിഗോർ മോഡലുകളുടെ ജെറ്റിപി പതിപ്പിനെ വിപണിയിലെത്തിച്ചത്.
ടാറ്റായുടെ നിലവിലെ മോഡലുകളുടെ അടിസ്ഥാനമാക്കി ഉയർന്ന പ്രകടനം കാഴ്ചവെക്കുന്ന മോഡലുകളെ വിപണിയിലെത്തിക്കാനായി 2017ലാണ് ടാറ്റാ മോട്ടോർസ് ജയം ഓട്ടോമോട്ടീവ്സുമായി ചേർന്ന് പുതിയ സംരംഭം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ടാറ്റയുടെ ടിയാഗോ, ടിഗോർ മോഡലുകളുടെ ജെറ്റിപി പതിപ്പിനെ 2018ൽ കമ്പനി വിപണിയിലെത്തിച്ചിരുന്നു. പരിമിതമായ ഷോറൂമുകളിൽ ആദ്യഘട്ടത്തിൽ അവതരിപ്പിച്ച മോഡലുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. ഇരുമോഡലുകളെയും വിപണിയിൽ നിന്നും പിൻവലിക്കുന്നതായി കമ്പനി പുറത്തിറക്കിയ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു
2019-20 സാമ്പത്തിക വർഷം വാഹന നിർമാതാക്കളെ സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ബിസ്4 ൽ നിന്നും ബിഎസ്6 ലേക്കുള്ള ചുവട് മാറ്റവും പുതിയ സുരക്ഷാ മാനദണ്ഡങ്ങളും കൂടാതെ വില്പനക്കുറഞ്ഞതും മിക്ക വാഹന നിർമ്മാതാക്കളെയും സാരമായിത്തന്നെ ബാധിച്ചിട്ടുണ്ട്. നിലവിലെ കോവിഡ്-19 പാൻഡെമിക്കും കൂടിയായതോടെയാണ് കമ്പനി പുതിയ തീരുമാനങ്ങൾ കൈകൊണ്ടത്.
എന്നിരുന്നാലും, ടാറ്റാ മോട്ടോഴ്‌സ് ടിയാഗോ, ടിഗോർ മോഡലുകളുടെ ജെറ്റിപി ഉപയോക്താക്കൾക്ക് തിരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ ആവശ്യമായ എല്ലാ പിന്തുണയും സേവനവും നൽകുന്നത് തുടരും എന്നും കമ്പനി പുറത്തിറക്കിയ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചിട്ടുണ്ട്.
ടാറ്റായുടെ പതിവ് ടിയാഗോ, ടിഗോർ മോഡലുകളിൽ നിന്ന് വിത്ത്യസ്തമായി ഉയർന്ന പ്രകടനം കാഴ്ചവെക്കുന്ന മോഡലിൽ നെക്സോണിലെ ടർബോ പെട്രോൾ എൻജിനാണ് ജെറ്റിപി മോഡലുകളിൽ ഘടിപ്പിച്ചിരിക്കുന്നത്. 1.2 ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോൾ എൻജിൻ 109 എച്ച്പി കരുത്തും 150 എൻഎം ടോർക്കും ഉത്പാതിപ്പിക്കുന്നു. 5-സ്പീഡാണ് ഗിയര്ബോക്സ്. ടിയാഗോ, ടിഗോർ മോഡലുകളുടെ ജെറ്റിപി പതിപ്പിന് പുറമേ നെക്സോൺ എസ്യുവിയുടെ ജെറ്റിപി പതിപ്പിനെ കൂടി വിപണിയിലെത്തിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഇനിയുള്ള കാര്യങ്ങൾ വ്യക്തമല്ല.
ടാറ്റാ ടിയാഗോ, ടിഗോർ ജെറ്റിപി മോഡലുകൾ നിറത്തൊഴിയുന്നു
* 2018ലാണ് ഇരുമോഡലുകളുടെയും ജെറ്റിപി പതിപ്പിനെ വിപണിയിലെത്തിച്ചത്.
* 2017ലാണ് ടാറ്റാ മോട്ടോർസ് ജയം ഓട്ടോമോട്ടീവ്സുമായി ചേർന്ന് പുതിയ സംരംഭം ആരംഭിച്ചത്.
* ഉപയോക്താക്കൾക്ക് ആവശ്യമായ എല്ലാ പിന്തുണയും സേവനവും നൽകുന്നത് തുടരും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.