പുതിയ നിറത്തിൽ സുസുക്കി ഇൻട്രൂഡർ വിപണിയിൽ.
2019 മോഡൽ സുസുക്കി ഇൻട്രൂഡർ വിപണിയിൽ, 1,15,555/- രൂപയാണ് കൊച്ചി എക്സ്-ഷോറൂം വില. പുതിയ മെറ്റാലിക് മാറ്റ് ടൈറ്റാനിയം സിൽവർ നിറത്തിനൊപ്പം പുതുക്കിയ ഗിയർഷിഫ്റ്ററും പുതുതായി ഡിസൈൻ ചെയ്ത ബ്രേക്ക് ഇടംപിടിച്ചിട്ടുണ്ട്.
ഡിസൈൻ അപ്ഡേറ്റിന് പുറമേ മറ്റു മാറ്റങ്ങളൊന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല, മുൻ മോഡലുകളിലേതിന് സമാനമായ 155cc, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ്, ഇരട്ട-വാൽവ് എൻജിൻ പരമാവധി 14.6 HP കരുത്തും 14 Nm ടോർക്കും ഉത്പാതിപ്പിക്കും, 5-സ്പീഡാണ് ഗിയർബോക്സ്. ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം സിംഗിൾ ചാനൽ എബിഎസ്സും സ്റ്റാൻഡേർഡ് ആയിത്തന്നെ നിലനിർത്തിയിട്ടുണ്ട്.
2017 നവംബർ മാസത്തിലാണ് സുസുകി ഇൻട്രൂഡറിനെ അവതരിപ്പിച്ചത് ഫ്ലാഗ്ഷിപ് ഇൻട്രൂഡർ 1800 ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കമ്പനി കുഞ്ഞൻ ഡിസൈൻ ചെയ്‍തത്, എന്നാൽ ഇൻട്രൂഡർ അത്രകണ്ട് വിപണിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. 2018 ൽ കമ്പനി ഫ്യൂഎൽ ഇൻജെക്ടഡ് പതിപ്പിനെയും അവതരിപ്പിച്ചിരുന്നു. ബജാജിന്റെ അവഞ്ജർ സീരീസാണ് ഇൻട്രൂഡറിന്റെ പ്രധാന എതിരാളി.