ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'ട്രൈബർ' 7-സീറ്റർ റെനോ ഇന്ത്യയിൽ അവതരിപ്പിച്ചു.
ഇന്ത്യയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഡലാണ് റെനോ 'ട്രൈബർ'. സബ്-4 മീറ്റർ സെഗ്‌മെന്റിലെ ഏറ്റവും വിശാലമായ ഇന്റീരിയർ സ്പേസാണ് 'ട്രൈബർ'ന് കമ്പനി അവകാശപ്പെടുന്നത്. സബ് -4 മീറ്റർ 7 സീറ്റർ വാഹനം വരും മാസങ്ങളിൽ വിപണിയിലെത്തും.
റെനോയുടെ തന്നെ കാപ്ചർ, ക്വിഡ് മോഡലുകളിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് 'ട്രൈബർ'ന്റെ രൂപകൽപന. ക്രോം ഫിനിഷിലുള്ള മുൻവശത്തെ ഗ്രില്ലിനൊപ്പം
പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, റൂഫ്-റെയിൽ, 15-ഇഞ്ച് അല്ലോയ്‌വീലുകൾ എന്നിവയാണ് എക്സ്റ്റീരിയറിലെ പ്രധാന സവിശേഷതകൾ. ഇന്റീരിയറിൽ, ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും എൽഇഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉള്ള ഡ്യുവൽ ടോൺ ഫിനിഷ്ഡ് ക്യാബിനാണ്' ട്രൈബർ'ന്റേത്. കീ-ലെസ് എൻട്രി, പുഷ് സ്റ്റാർട്ട് / സ്റ്റോപ്പ് സിസ്റ്റം, 8 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, പുഷ്-ടു-ടോക്ക്, വീഡിയോ പ്ലേബാക്ക് എന്നിവാക്കൊപ്പം നീക്കംചെയ്യാവുന്ന മൂന്നാം നിര സീറ്റാണ് പ്രധാന സവിശേഷത.
ക്വിഡിന്റെ സിഎംഎഫ്-എ പ്ലാറ്റ്‌ഫോമിലെ പരിഷ്‌ക്കരിച്ച പതിപ്പാണ് 'ട്രൈബർ'ന്റെ അടിസ്ഥാനം. 1.0 ലിറ്റർ, 3 സിലിണ്ടർ ബിഎസ്-6 നിലവാരത്തിലുള്ള പെട്രോൾ എഞ്ചിൻ 72 പിഎസ്സും 92 എൻഎം ടോർക്കുമാണ് ഉത്പാതിപ്പിക്കും. 5 സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സ് ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. വില കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 5.5 ലക്ഷം ആരംഭിക്കുമെന്ന് പ്രധീക്ഷിക്കപ്പെടുന്നു. നിലവിലെ എഞ്ചിനിന്റെ ടർബോ-ചാർജ് പതിപ്പിനെ അടുത്ത വര്ഷം വിപണിയിലെത്തിക്കും.