കോമ്പസ് എസ്‌യുവിയുടെ പുതിയ റേഞ്ച്-ടോപ്പിംഗ് 'കോമ്പസ് ട്രെയ്‌ൽഹോക്ക്' വിപണിയിൽ.
ജീപ്പ് 'കോമ്പസ് ട്രെയ്‌ൽഹോക്ക്' വിപണിയിൽ, 26.8 ലക്ഷം രൂപയാണ് ഡൽഹി എക്സ്-ഷോറൂം വില. കോമ്പസ് എസ്‌യുവിയുടെ പുതിയ റേഞ്ച്-ടോപ്പിംഗ് മോഡലാണ് 'കോമ്പസ് ട്രെയ്‌ൽഹോക്ക്'. പുതിയ സ്റ്റൈലിംഗ് ഘടകങ്ങൾക്കൊപ്പം മെച്ചപ്പെട്ട ഓഫ്‌റോഡ് കരുത്താണ് 'കോമ്പസ് ട്രെയ്‌ൽഹോക്ക്'ന്റെ പ്രധാന സവിശേഷത.
'കോമ്പസ് ട്രെയ്‌ൽഹോക്ക്'ന്റെ എക്സ്റ്റീരിയറിൽ പനോരമിക് സൺറൂഫ്, സിഗ്നേച്ചർ ബ്ലാക്ക് ഹുഡ് ഡെക്കൽ, പുതിയ 17 ഇഞ്ച് അലോയ് വീലുകൾ, ട്രയൽ റേറ്റഡ് ബാഡ്ജിംഗ്, പുതുക്കിയ ബമ്പറുകൾ എന്നിങ്ങനെയാണ് പുതിയ മാറ്റങ്ങൾ. ഓഫ്‌റോഡ് ആവശ്യങ്ങൾക് ഉപകാരപ്പെടുന്ന തരത്തിലുള്ള അപാച്ചെർ ഡിപാർചർ ആംഗിളുകൾകൊപ്പം ഗ്രൗണ്ടക്ലീറെൻസ് 205 എംഎം ആയി ഉയർത്തിയിട്ടുണ്ട്.
മഗ്നീഷിയോ ഗ്രേ, വോക്കൽ വൈറ്റ്, ബ്രില്യന്റ് ബ്ലാക്ക്, മിനിമൽ ഗ്രേ, എക്സോട്ടിക് റെഡ് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ കോമ്പസ് ട്രെയ്‌ൽഹോക്ക് ലഭ്യമാണ്.
'കോമ്പസ് ട്രെയ്‌ൽഹോക്ക്'ന്റെ ഇന്റീരിയറിൽ ട്രെയ്‌ൽഹോക്ക് ബാഡ്ജിങ്ങോടുകൂടിയ കറുത്ത ലെതർ സീറ്റുകൾ, ചുവന്ന ആക്‌സന്റുകളുള്ള ഓൾ-ബ്ലാക്ക് ഇന്റീരിയർ, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, എഞ്ചിൻ സ്റ്റോപ്പ്-സ്റ്റാർട്ട് സിസ്റ്റം, 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ആപ്പിൾ കാർപ്ലേ, ബ്ലൂടൂത്ത്, നാവിഗേഷൻ എന്നീ സവിശേഷതകളും ലഭ്യമാണ്.
കോമ്പസ് എസ്‌യുവിയിൽ കണ്ടുവരുന്ന 2.0-ലിറ്റർ, ബിഎസ് 6 കംപ്ലയിന്റ്, മൾട്ടിജെറ്റ് ടർബോ എഞ്ചിൻ 170 ബിഎച്ച്പിയും 350 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്നു, കുറഞ്ഞ അനുപാതമുള്ള 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുനൊപ്പം 4×4 സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്, കൂടാതെ ഭൂപ്രദേശം തിരഞ്ഞെടുക്കാൻ ഓട്ടോ, സ്നോ, മഡ്, സാൻഡ് മോഡുകൾ എന്നിവ ഉപയോഗിച്ച് ഓഫ്-റോഡിംഗ് കഴിവ് മെച്ചപ്പെടുത്തുന്ന 'റോക്ക് മോഡ്' സംവിധാനവും പുതുതായി നൽകിയിട്ടുണ്ട്.
സുരക്ഷയൊരുക്കാൻ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കുകൾ (ഇപിബി), എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (ടിസിഎസ്), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), ഇലക്ട്രോണിക് ബ്രേക്ക് ഡിസ്‌ട്രിബ്യൂഷൻ (ഇബിഡി) യോടുകൂടിയ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ, ഇലക്ട്രോണിക് റോൾ മിറ്റിഗേഷന്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഹോൾഡ് അസിസ്റ്റ്, നാല് വീൽ ഡിസ്ക് ബ്രേക്കുകൾ എന്നീ സംവിധാനങ്ങളും പുതിയ 'കോമ്പസ് ട്രെയ്‌ൽഹോക്ക്'ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.