അടുത്തിടെ പുറത്തിറങ്ങിയ സ്കോഡ സ്ലാവിയയുടെ പ്ലാറ്ഫോമിലാണ് വെർട്യൂസിനെയും ഒരുക്കിയിരിക്കുന്നത്
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഫോക്‌സ്‌വാഗൺ തങ്ങളുടെ വെർട്യൂസ് സെഡാന്റെ അരങ്ങേറ്റം നടത്തി, കൂടാതെ പുതിയ മോഡലിനായുള്ള ബുക്കിങ്ങും ആരംഭിച്ചു. സി-സെഗ്മെന്റ് സെഡാൻ സ്കോഡ സ്ലാവിയയുടെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഫോക്സ്‌വാഗൺ വെർട്യൂസിന്റെയും രൂപകൽപന, കൂടാതെ എഞ്ചിൻ ട്രാൻസ്മിഷൻ ഓപ്ഷനുകളും സ്ലാവിയയുടേതിന് സമാനമാണ്, മാത്രമല്ല ഫീച്ചറുകളും ഇരുമോഡലുകളും ഏറെക്കുറേ സമാനമാണ്.
ഫോക്‌സ്‌വാഗന്റെ തനത് വാനില ഡിസൈൻ ശൈലിയിലൊരുങ്ങുന്ന സെഡാനിൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകൾ, സ്പ്ലിറ്റ് എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ കൂടാതെ ഫ്രണ്ട് ബമ്പറിലും ഗ്രില്ലിലും ക്രോം ആക്‌സന്റുകൾ ലഭിക്കും കൂടാതെ ഷാർക്ക് ഫിൻ ആന്റിന, ഇലക്ട്രിക് സൺ റൂഫ്, പുതിയ 16 ഇഞ്ച് അലോയി വീലുകൾ എന്നിവയാണ് പ്രധാന ഡിസൈൻ എലെമെന്റുകൾ.
MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമിക്കുന്ന മോഡലിന് 95 ശതമാനം ഘടകങ്ങളും പ്രാദേശികമായി നിർമിച്ചതാണ്. 4561 എംഎം നീളമുള്ള വെർട്യൂസ് സെഗ്‌മെന്റിലെ ഏറ്റവും നീളമേറിയ കാറാണെന്നാണ് ഫോക്സ്‍വാഗന്റെ അവകാശവാദം. 521 ലിറ്റർ ബൂട്ട് സ്പേസാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ഡാഷ്‌ബോർഡിന് 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 8 ഇഞ്ച് ഓൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നു. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി ലഭിക്കുന്നു. കീ ലെസ് എൻട്രി, എഞ്ചിൻ സ്റ്റാർട്, ഇലക്ട്രിക് സൺറൂഫ്, സ്‌മാർട്ട്-ടച്ച് ക്ലൈമാറ്റ്‌ട്രോണിക് എസി, സ്റ്റാൻഡേർഡായി 8-സ്പീക്കറുകൾ, വയർലെസ് മൊബൈൽ ചാർജിംഗ്, ഫ്രണ്ട് വെന്റിലേറ്റഡ് ലെതർ സീറ്റുകൾ, മൈവോക്‌സ്‌വാഗൺ കണക്റ്റ് ആപ്പ് തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകൾ.
6 എയർബാഗുകൾ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), മൾട്ടി കൊളിഷൻ ബ്രേക്കുകൾ, ഹിൽ-ഹോൾഡ് കൺട്രോൾ, ISOFIX, പിന്നിൽ 3 ഹെഡ്‌റെസ്റ്റുകൾ, ടയർ പ്രഷർ ഡിഫ്ലേഷൻ മുന്നറിയിപ്പ്, റിവേഴ്സ് ക്യാമറ, തുടങ്ങിയവയാണ് സുരക്ഷാ ഫീച്ചറുകൾ.
രണ്ട് എഞ്ചിൻ ചോയിസുകളിൽ വെർട്യൂസ് ലഭ്യമാണ് - ആക്ടീവ് സിലിണ്ടർ ഡിയാക്റ്റിവേഷൻ ടെക്നോളജിയോടുകൂടിയ 1.5 TSI EVO എഞ്ചിനും, മറ്റൊന്ന് 1.0 TSI എഞ്ചിനും. 1.5 ലിറ്റർ ടർബോ പെട്രോൾ 150 പിഎസ് പവറും 250 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും, ഈ എൻജിൻ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് DSG ട്രാൻസ്മിഷൻ ഓപ്ഷമുകളിൽ ലഭ്യമാണ്. 1.0 ലിറ്റർ എഞ്ചിൻ 115 പിഎസും 178 എൻഎം ടോർക്കും ഉത്പാതിപ്പിക്കും, ഇത് 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ഓപ്‌ഷനുകളിൽ ലഭ്യമാണ്.
വൈൽഡ് ചെറി റെഡ്, കാർബൺ സ്റ്റീൽ ഗ്രേ, റിഫ്ലെക്സ് സിൽവർ, കുർക്കുമ യെല്ലോ, കാൻഡി വൈറ്റ്, റൈസിംഗ് ബ്ലൂ എന്നിങ്ങനെ 6 നിറങ്ങളിൽ വിർറ്റസ് ലഭ്യമാണ്. സ്കോഡ സ്ലാവിയ, ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർണ, മാരുതി സിയാസ് എന്നിവരാണ് വെർട്യൂസിന്റെ പ്രധാന എതിരാളികൾ.