ഏഴ് സീറ്റുള്ള ക്രേറ്റ അടുത്ത വർഷം ഇൻഡ്യയിലെത്തിയേക്കും.
ആഴ്ചകൾക്ക് മുമ്പാണ് ഹ്യൂണ്ടായ് തങ്ങളുടെ രണ്ടാം തലമുറ ക്രേറ്റ എസ്യൂവിയെ ഇന്ത്യയിലെത്തിച്ചത് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിവിൽ ഇന്ത്യയിലെത്തിയ മോഡലിന് 9.99 ലക്ഷം രൂപ മുതൽ 17.20 രൂപവരെയാണ് ഡൽഹി എക്സ് -ഷോറൂം വില.
എന്നാലിപ്പോൾ 7 സീറ്റർ ക്രേറ്റയുടെ പരീക്ഷണ ഓട്ടം നടത്തുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഹ്യുണ്ടായിയുടെ സ്വദേശമായ കൊറിയയിലാണ് പരീക്ഷണ ഓട്ടം ആരംഭിച്ചിരിക്കുന്നത്. 7 സീറ്റർ ക്രേറ്റയുടെ അന്താരാഷ്ട്ര മാർക്കറ്റുകളിലാവും ആദ്യം പുറത്തിറങ്ങുക. അടുത്തവർഷത്തോടെ ഇന്ത്യയിലെത്തുമെന്നാണ് പ്രധീക്ഷിക്കപ്പെടുന്നത്.
ഡിസൈനിലും ചെറിയ തോതിലുള്ള മാറ്റങ്ങളോടെയാവും 7 സീറ്റർ ക്രേറ്റയുടെ വരവ്. നിലവിലുള്ള 5 സീറ്റർ പതിപ്പിനെ അപേക്ഷിച്ച് നീളത്തിലും വീൽബേസിലും ചെറിയ മാറ്റങ്ങൾ പ്രധീക്ഷിക്കപ്പെടുന്നു.
ടാറ്റായുടെ ഗ്രാവിറ്റാസ് എംജിയുടെ ഹെക്ടർ പ്ലസ് മോഡലുകളാവും 7 സീറ്റർ ക്രേറ്റയുടെ പ്രധാന എതിരാളികൾ. എൻജിൻ സംബന്ധമായ വിവരങ്ങളൊന്നും നിലവിൽ ലഭ്യമല്ല, നിലവിൽ ക്രേറ്റയിൽ കണ്ടുവരുന്ന പെട്രോൾ ഡീസൽ എൻജിനുകൾ തന്നെയാവും 7 സീറ്റർ ക്രേറ്റയ്ക്കും കരുത്തേകുക.