അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലാവും ഹൈബ്രിഡ് പതിപ്പിന്റെ അരങ്ങേറ്റം
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സി-സെഗ്‌മെന്റ് സെഡാനായ സിറ്റിയുടെ ഹൈബ്രിഡ് പതിപ്പ് ഇന്ത്യയിലെത്തിക്കാനൊരുങ്ങി ഹോണ്ട. പുതിയ ഹൈബ്രിഡ് പതിപ്പ് അവതരിപ്പിക്കുന്നത് വഴി ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെ എതിരാളികളെക്കാൾ ഒരുപടി കൂടി മുകളിലെത്തിക്കാൻ ഹോണ്ടയെ പ്രാപ്തമാക്കും.
2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ഈ വർഷം ഏപ്രിലിനും ജൂണിനുമിടയിൽ) സിറ്റി ഹൈബ്രിഡ് അവതരിപ്പിക്കാനാണ് ഹോണ്ട കാർസ് ഇന്ത്യ ലക്ഷ്യമിടുന്നത്. കോവിഡ് -19 പാൻഡെമിക് കാരണമാണ് സിറ്റി ഹൈബ്രിഡിന്റെ ലോഞ്ച് വൈകിയത്. പ്രോജക്‌റ്റ് പ്രോട്ടോടൈപ്പ് ഘട്ടം പിന്നിട്ടെന്നും കാർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഹോണ്ട മാനേജ്‌മെന്റ് ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്.
സിറ്റിയുടെ തന്നെ RS മോഡലിന്റെ ബാഹ്യ ഡിസൈനിനൊപ്പമായിരിക്കും ഹൈബ്രിഡ് മോഡലിന്റെയും വരവ്. ഈ മോഡലിൽ 1.5 ലിറ്റർ അറ്റ്കിൻസൻ സൈക്കിൾ പെട്രോൾ എഞ്ചിൻ 98 എച്ച്പി കരുത്തും 127 എൻഎം, 2 ഇലക്ട്രിക് മോട്ടോറുകൾ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു മോട്ടോർ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററായും മറ്റൊന്ന് മുൻ ചക്രങ്ങളിലും പ്രവർത്തിക്കും.
സിംഗിൾ-സ്പീഡ് ട്രാൻസ്മിഷനുമായി സംയോജിപ്പിച്ച ഈ ഇലക്ട്രിക് മോട്ടോർ 109 എച്ച്പിയും 253 എൻഎം ഉത്പാദിപ്പിക്കും. ലിഥിയം-അയൺ ബാറ്ററി പാക്ക് കാറിന്റെ പിൻവശത്താവും ഘടിപ്പിക്കുക.
നിലവിൽ 1.23 ലക്ഷം രൂപ മുതൽ 15.18 ലക്ഷം രൂപ വരെയാണ് അഞ്ചാം തലമുറ ഹോണ്ട സിറ്റിയുടെ ഡൽഹിയിലെ എക്സ്-ഷോറൂം വില. സി-സെഗ്‌മെന്റ് സെഡാന്റെ ഹൈബ്രിഡ് പതിപ്പ് ഐസിഇ പതിപ്പിനെ അപേക്ഷിച്ച് വിലയിലും ചെറുതല്ലാത്ത വർദ്ധനവ് പ്രധീക്ഷിക്കാം.