ബിഎസ്6 മഹിന്ദ്ര KUV1OO NXT വിപണിയിൽ വില 5.54 ലക്ഷം മുതൽ.

22nd Wed April 2020
345
Saifuddin Ahamed

മഹിന്ദ്ര KUV1OO NXT യുടെ ഡീസൽ പതിപ്പ് ഇനി മുതൽ ലഭ്യമായിരിക്കില്ല.

ഇന്ത്യൻ വാഹന നിർമാതാക്കളായ മഹിന്ദ്ര തങ്ങളുടെ ശ്രേണിയിലെ ചെറിയ മോഡലായ  KUV1OO NXTയുടെ ബിഎസ്6 പതിപ്പിനെ പുറത്തിറക്കി. 5.54 ലക്ഷം മുതൽ 7.16 ലക്ഷം രൂപ വരെയാണ് ബിഎസ്6 മഹിന്ദ്ര KUV1OO NXT മോഡലിന്റെ ഡൽഹി എക്സ്-ഷോറൂം വില.

5 & 6 സീറ്റ് ഓപ്ഷനുകളിലായി K2+, K4+, K6+, K8 എന്നീ വേരിയന്റുകളിൽ ബിഎസ്6 മഹിന്ദ്ര KUV1OO NXT ലഭ്യമാണ്. അതേ സമയം KUV1OO NXT യുടെ  ഡീസൽ പതിപ്പ് ഇനി മുതൽ ലഭ്യമായിരിക്കില്ല. നിലവിലെ 1.2-ലിറ്റർ എംഫാൽക്കൺ, 3-സിലിണ്ടർ പെട്രോൾ എൻജിൻ 5500 അർപിഎമ്മിൽ പരമാവധി 82 BHP കരുത്തും 3500-3600 അർപിഎമ്മിൽ 114 Nm ടോർക്കും ഉത്പാതിപ്പിക്കും, 5-സ്പീഡ് മാനുവൽ ഗെർബോക്‌സാണ് നൽകിയിരിക്കുന്നത്. കൂടാതേ ഒരു AMT പതിപ്പിനെ കമ്പനി ഉടൻ തന്നെ വിപണിയിലെത്തിക്കും.

മിഡ്‌നൈറ്റ് ബ്ലാക്, ഡിസൈനർ ഗ്രേ, ഫ്ലാമ്പോയേന്റ് റെഡ്, ഡാസ്ലിംഗ് സിൽവർ, പിയർ 
ൾ വൈറ്റ്, ഫിയറി ഓറഞ്ച് എന്നീ നിറങ്ങൾക് പുറമേ ഡാസ്ലിംഗ് സിൽവർ & മെറ്റാലിക് ബ്ലാക്ക്, ഫ്ലാമ്പോയേന്റ് റെഡ് & മെറ്റാലിക് ബ്ലാക്ക് എന്നീ രണ്ട് ഡ്യൂവൽ-ടോൺ നിറങ്ങളിലും ബിഎസ്6 മഹിന്ദ്ര KUV1OO NXT ലഭ്യമാണ്. വാഹനത്തിന്റെ ഡിസൈനിലും മറ്റും യാതൊരു മാറ്റവും കമ്പനി വരുത്തിയിട്ടില്ല. നിലവിലെ ലോക്ക്ഡൌൺ അവസാനിച്ചാൽ ആഴ്ചകൾക്കുള്ളിൽ തന്നെ മോഡലിന്റെ ഡെലിവറി കമ്പനി ആരംഭിക്കും.

ബിഎസ്6 മഹിന്ദ്ര KUV1OO NXT

- K2+ - 5,54,350 രൂപ.

- K4+ - 6,01,811 രൂപ.

- K6+ - 6,53,311 രൂപ.

- K8 -  7,15,717 രൂപ.

( എല്ലാ വിലകളും എക്സ്-ഷോറൂം ഡൽഹി ).


RELATED STORIES