മഹിന്ദ്ര TUV300 കോംപാക്ട് എസ്യൂവി വിപണിയിൽ നിന്നും പിൻവാങ്ങി.

23rd Tue June 2020
656
Saifuddin Ahamed

കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും TUV300 കോംപാക്ട് എസ്യൂവിയെ നീക്കം ചെയ്‌തു.

2015ലാണ് ഇന്ത്യൻ വാഹന നിർമാതാക്കളായ മഹിന്ദ്ര TUV3OO കോംപാക്ട് എസയൂവിയെ വിപണിയിലെത്തിച്ചത്. പുറത്തിറങ്ങിയ നാൾതൊട്ട് മോശമല്ലാത്ത വിൽപന നേടാൻ TUV3OOക്ക് സാധിച്ചിരുന്നു. സബ് 4-മീറ്റർ സെഗ്മെന്റിലെ 7-സീറ്റർ എസ്‌യുവി എന്നതായിരുന്നു TUV3OOയുടെ പ്രധാന ആകർഷണം.

സ്കോർപിയോയിൽ നിന്ന് കടമെടുത്ത പ്ലാറ്റഫോമിൽ ഒരുങ്ങിയ മോഡലിന് മഹീന്ദ്രയുടെ എം ഹൗക്ക് ഗണത്തിൽ വരുന്ന ഡീസൽ എൻജിനാണ് കരുത്ത് പകർന്നത്. എൽഈഡി ഡിആർഎൽ, ടച്ച് സ്‌ക്രീൻ തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുത്തി ചെറിയ മാറ്റങ്ങൾ വരുത്തിയ TUV3OO ഫേസ്ലിഫ്റ്റ് മോഡലിനെ 2019ലാണ് കമ്പനി പുറത്തിറക്കിയത്. കൂടാതെ TUV3OO അടിസ്ഥാനപ്പെടുത്തി TUV3OO പ്ലസ് എന്ന 9-സീറ്റർ മോഡലിനെയും കമ്പനി നേരത്തെ പുറത്തിറക്കിയിരുന്നു. 

എന്നാലിപ്പോൾ TUV3OO മോഡലിനെ മഹിന്ദ്ര തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും പിണച്ചിരിക്കുകയാണ്. മഹിന്ദ്ര തങ്ങളുടെ മിക്ക മോഡലുകളുടെയും ബിഎസ് 6 പതിപ്പിനെ നേരത്തെ വിപണിയിലർത്തിച്ചിരുന്നു. എന്നാൽ TUV3OOയുടെ ബിഎസ് 6 പതിപ്പ് ഇതുവരെയും വിപണിയിലെത്തച്ചിരുന്നില്ല. ബിഎസ് 6 എൻജിൻ ഉൾപ്പടെ മാറ്റങ്ങളോടുകൂടിയ TUV3OOയെ മഹിന്ദ്ര വരും മാസങ്ങളിൽ വിപണിയിലെത്തിക്കും എന്നാണ് പ്രധീക്ഷിക്കപ്പെടുന്നത്.

TUV3OOയിലെ 1.5 ലിറ്റർ, 3-സിലിണ്ടർ ടർബോ ഡീസൽ എൻജിൻ 3,750 ആർപിഎമ്മിൽ 101 പിഎസ് കരുത്തും 1,600 - 3,750 ആർപിഎമ്മിൽ 240 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു, 5-സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് നല്കിയിട്ടുള്ളത്. 2.2-ലിറ്റർ ടർബോ ഡീസൽ എൻജിൻ 4,000 ആർപിഎമ്മിൽ 120പിഎസ് കരുത്തും 1,800 - 4,000 ആർപിഎമ്മിൽ 280 എൻഎമ്മും ഉത്പാതിപ്പിക്കും, 6-സ്പീഡ് മാനുവൽ ഗിയർബോ‌ക്‌സാണ് ഇടംപിടിച്ചിരിക്കുന്നത്.

മഹിന്ദ്രയുടെ മിക്ക ബിഎസ് 6 മോഡലുകളിലും ഡീസൽ എഞ്ചിന് പുറമേ പെട്രോൾ എൻജിനും പുറത്തിറക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു, എങ്കിലും TUV3OO ബിഎസ് 6 മോഡലിൽ പെട്രോൾ എൻജിൻ ലഭിക്കുന്നതിനെ കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

മഹിന്ദ്ര TUV3OO പിൻവാങ്ങി
* കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും എസ്യൂവിയെ നീക്കം ചെയ്‌തു.
* 2015ലാണ് TUV3OO വിയണിയിലെത്തിയത്, 2019ൽ ഫേസ്ലിഫ്റ്റ് മോഡലും പുറത്തിറക്കി.
* ബിഎസ് 6 മോഡൽ വരും മാസങ്ങളിൽ പുറത്തിറക്കിയേക്കും.


RELATED STORIES