ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ വിപണിയിൽ, വില 16.76 രൂപ.

31st Sat August 2019
751
Saifuddin Ahamed

ഹാരിയർ ഡാർക്ക് എഡിഷൻ മോഡലിനെ അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്.

രാജ്യത്ത് വരാനിരിക്കുന്ന ഉത്സവകാല വില്പന ലക്ഷ്യമിട്ടുകൊണ്ട് മിക്ക വാഹന നിർമാതാക്കളും അവരുടെ പുതിയതും അപ്‌ഡേറ്റ് ചെയ്തതുമായ മോഡലുകൾ കൊണ്ടുവരാനുള്ള തിരക്കിലാണ്. ഇതിന്റെ ഭാഗമായി ടാറ്റ മോട്ടോർസ് തങ്ങളുടെ ഫ്ലാഗ്ഷിപ് എസ്യുവിയായ ഹാരിയറിന്റെ പുതിയ ഡാർക്ക് എഡിഷൻ മോഡലിനെ അവതരിപ്പിച്ചിരിക്കുകയാണ് , 16.76 ലക്ഷം രൂപയാണ് ഹാരിയർ ഡാർക്ക് എഡിഷൻ മോഡലിന്റെ വില (എക്‌സ്‌ഷോറൂം ദില്ലി).

ഹാരിയറിന്റെ മറ്റു പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി പതിനാലോളം മാറ്റങ്ങളാണ് ടാറ്റായുടെ അവകാശവാദം. പുതിയ അറ്റ്ലസ് ബ്ലാക്ക് കളർ R17 ബ്ലാക്ക്സ്റ്റോൺ അലോയ് വീലുകൾ, പുതിയ ബ്ലാക്ക്സ്റ്റോൺ തീം പ്രീമിയം ബെനെക്ക് കാലിക്കോ ബ്ലാക്ക്സ്റ്റോൺ ലെതർ അപ്ഹോൾസ്റ്ററി, ബ്ലാക്ക്സ്റ്റോൺ മാട്രിക്സ് ഡാഷ്‌ബോർഡ്, ഡാഷ്ബോർഡിലെ പുതിയ ഗൺമെറ്റൽ ഗ്രേ ക്രോം പായ്ക്ക് എന്നിവയാണ് ഹാരിയ ഡാർക്ക് പതിപ്പിലെ പ്രധാന മാറ്റങ്ങൾ.

പുതിയ നിറം ഒഴിച്ച് നിർത്തിയാൽ മറ്റുമാറ്റങ്ങളൊന്നും തന്നെ ഹാരിയർ ഡാർക്ക് എഡിഷനിൽ കമ്പനി  വരുത്തിയിട്ടില്ല. സാധാരണ ഹാരിയറിൽ കണ്ടുവരാറുള്ള 2.0 ലിറ്റർ, 4 സിലിണ്ടർ, മൾട്ടി ജെറ്റ് എഞ്ചിൻ 3750 ആർ‌പി‌എമ്മിൽ 138.1 ബിഎച്ച്പി കരുത്തും 1750-2500 ആർ‌പി‌എമ്മിൽ 350 എൻ‌എം പീക്ക് ടോർക്കുമാണ് നൽകുന്നത്. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഉപയോഗിച്ചിരിക്കുന്നത്.

കിയാ സെൽറ്റോസ്, എംജി ഹെക്ടർ പോലുള്ള മോഡലുകളിൽ നിന്ന് ശക്തമായ മത്സരം നേരിടുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ മോഡലിനെ വിപണിയിലെത്തിച്ചത്. എന്നാൽ ഓട്ടോമാറ്റിക് ഗിയർബോക്‌സോടുകൂടിയ ഹാരിയറിനെ കമ്പനി അടുത്ത് തന്നെ വിപണിയിലെത്തിക്കും, ഇത് കൂടാതെ ഹാരിയറിന്റെ ഒരു 7-സീറ്റർ മോഡലിനെയും ടാറ്റ ഒരുക്കുന്നുണ്ട്, ഈ വർഷമാവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യം ഈ മോഡൽ വിപണിയിലെത്തും.
 


RELATED STORIES